ചെന്നൈ: ലോകമെങ്ങുമുള്ള ആരാധകരുടെ ആവേശ തിമര്‍പ്പില്‍ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കബാലി’യെത്തി. ഇത്തരമൊരു റിലീസിങ് ഇതിനുമുമ്പുണ്ടായിട്ടില്ല. ഇതൊരു ദേശീയ ഉത്സവമായിരുന്നു. രജനികാന്തിന്റെ കബാലി ചരിത്രമായി മാറി.
തമിഴ്നാട്ടില്‍ പുലര്‍ച്ചെ ഒരുമണിയോടെ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കള്‍ ആഘോഷമാക്കി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയതാണ് ചെന്നൈയിലെ പഴയ കാശി തിയറ്ററിനു മുന്നില്‍ ആരാധകരുടെ ആഘോഷപ്രകടനം. പടക്കം, ഡപ്പാംകൂത്ത്, ബാന്റ്മേളം എല്ലാമുണ്ടായിരുന്നു.
രജനി ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് മാറ്റിവെയ്ക്കാറുള്ള ടിക്കറ്റ് ഇത്തവണയില്ലെന്ന് തീയറ്ററുടമകള്‍ പറഞ്ഞതോടെ ആഹ്ലാദം പ്രതിഷേധത്തിലേയ്ക്ക് വഴി മാറി. ടിക്കറ്റ് കിട്ടാത്തതില്‍ ചിലര്‍ക്ക് കടുത്ത നിരാശ. ഒരു മണിയ്ക്ക് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ഷോ നീണ്ട് നാലരയായി. ഷോയ്ക്ക് ആരാധകര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം ജയറാമും മകന് കാളിദാസനും എത്തി. പിന്നീട് രണ്ടരമണിക്കൂര്‍ എഴുപതുകളിലെ രജനിയെ മുതല്‍ താടിയും മുടിയും നരച്ച രജനിയെ ആരാധകര്‍ നെഞ്ചിലേറ്റുവാങ്ങി.
ചെന്നൈയില്‍ ആദ്യ ഷോ കാണുന്നതിനായി രജനി ആരാധകര്‍ക്കായി എയര്‍ഏഷ്യ ബെംഗളൂരുവില്‍ നിന്നും ചെന്നൈയ്ക്ക് പ്രത്യേക വിമാന സര്‍വ്വീസ് തന്നെ നടത്തി. ഭാരതത്തില്‍ മാത്രമല്ല ഫ്രാന്‍സിലും കബാലി ചരിത്രം സൃഷ്ടിച്ചു. ഫ്രാന്‍സില്‍ 2700 പേര്‍ക്കിരുന്ന് കാണാവുന്ന ല ഗ്രാന്റ് റെക്സ് തീയറ്ററിലും റിലീസിങ് നടന്നു. രജനി ആരാധകര്‍ ആവേശത്തോടെയാണ് ഫ്രാന്‍സിലും എത്തിയത്.
മലയാളികളും കബാലിയെ ഇരുകൈകളും നീട്ടിയാണ് കേരളത്തില്‍ സ്വീകരിച്ചത്. ചെണ്ടകൊട്ടിയും പാലഭിഷേകം നടത്തിയും കബാലിയുടെ വരവ് ഉജ്ജ്വലമാക്കി. തമിഴ്നാട്ടില്‍ മാത്രം 2000 സ്ക്രീനുകളിലായിരുന്നു പ്രദര്‍ശനം. വിദേശങ്ങളിലടക്കം 5000ത്തിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി നേടുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: