ന്യൂദല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ അനധികൃത പണമിടപാടുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്സെടുത്തു. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിലെ (എജെഎല്‍) ഉന്നതര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.
അനധികൃത പണമിടപാട് തടയല്‍ നിയമപ്രകാരമാണ് കേസ്. വിശ്വാസ വഞ്ചന, അഴിമതി, കുറ്റകരമായ ഗൂഡാലോചന, മുഖ്യമന്ത്രി പദത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഹൂഡ മുഖ്യമന്ത്രിയായിരിക്കെ പഞ്ചകുലയിലുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ഭൂമി അനധികൃതമായി കൈമാറാന്‍ കൂട്ടുനിന്നുവെന്നാണ് കേസ്. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.
















