ഒരു ഗ്രാമത്തിൽ ഒരു മഹാത്മാവെത്തി അവിടെയുള്ളവർ അദ്ദേഹത്തെ സമീപിച്ച് എല്ലാവരേയും സുഖികളായിത്തീർക്കണമെന്ന് അപേക്ഷിച്ചു. അവരിൽ മനസ്സലിഞ്ഞ് അവർക്ക് വേണ്ടതെല്ലാം നൽകി. പണവുംകെട്ടിടവും എല്ലാം കൊടുത്തു. കുറെക്കാലം കഴിഞ്ഞ് അദ്ദേഹം ആ ഗ്രമത്തിൽ വന്നു. പക്ഷേ അവിടേയ്‌ക്ക് കടക്കുവാൻ കഴിയുന്നില്ല.
ഗ്രാമംആകെ ചീഞ്ഞു നാറിയ മണം എവിടേയും ചപ്പുചവറുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ശുചിത്വം ഇല്ലാത്തതിന്നാൽ പകർച്ചവ്യാധി രോഗത്താൽ ജനങ്ങൾ കഷ്ടപ്പെടുന്നു. പുരകളൊന്നും മേഞ്ഞിട്ടില്ല. കൃഷിക്കായി നിലമൊന്നും ഉഴുതിട്ടില്ല. അതിനു കാരണം തിരക്കിയപ്പോൾ കൃഷിചെയ്യാൻ ആരുംതയ്യാറാകുന്നില്ല. ഫലത്തിൽ ഗ്രാമം ദുരിതത്തിലേയ്‌ക്ക് മടങ്ങുന്ന കാഴ്ചയാണെവിടെയും. മഹാത്മാവിനെ കണ്ടതും നാട്ടുകാർ ഓടിയെത്തി. എല്ലാം പഴയതുപോലെയാക്കിത്തീർക്കാൻ യാചിച്ചു.
















