പാട്ന: ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് ബിഹാറിൽ രണ്ട് ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം. ബിഹാറിലെ മുസ്സാഫർപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ബീഹാറിലെ അന്നപൂർണയിൽ നടന്ന മഹായാഗയിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് രാജീവ്, മുന്ന എന്നീ യുവാക്കൾക്ക് മർദ്ദനമേറ്റത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചത്. ഉത്രിപുരി പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭർത്താവായ താക്കൂറാണ് യുവാക്കളെ മർദ്ദിച്ചത്. താക്കുറിന്റെ സഹോദരിയുടെ മകൻ യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു.
ആക്രമിക്കപ്പെട്ട ദളിത് യുവാവിന്റെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















