മുംബൈ: കഴിഞ്ഞ വർഷം മാത്രം 7,50,000 വീഡിയോ ടേപ്പ് റെക്കോർഡറുകൾ വിറ്റതായി റിപ്പോർട്ട്. ടെക്‌നോളജിയുടെ കുതിച്ചു ചാട്ടം മൂലം വിസിആറുകൾ കാലഹരണപ്പെട്ടു പോയി എന്നു കരുതുന്നുണ്ടെങ്കിലും ഇപ്പോഴും ഇതിന്റെ വിൽപ്പന തകൃതിയായി നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു.
വിസിആർ കൾ നിർമ്മിക്കുന്ന ഫുണായ് ഇലക്ട്രിക് കമ്പനി അവരുടെ കഴിഞ്ഞ 40 വർഷത്തെ സേവനം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കണക്ക് പുറത്തു വിട്ടിരിക്കുന്നത്. 1960ൽ ഫിലിപ്പ്‌സ്,സോണി എന്നീ കമ്പനികളാണ് വീഡിയോ ടേപ്പ് റെക്കോർഡർ ആദ്യം വിപണിയിലെത്തിച്ചത്.
സോണിയുടെ ഏറ്റവും കൂടുതൽ പ്രചാരം സൃഷ്ടിച്ച ബെറ്റമാക്‌സ് സീരീസിലെ വീഡിയോ ഹോം സംവിധാനവും കമ്പനി ഈ വർഷം അവസാനത്തോടുകൂടി നിർത്തുവാനാണുദ്ദേശിക്കുന്നത്.
















