ന്യൂദല്‍ഹി: കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന പ്രകോപനകരമായ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി രംഗത്തെത്തിയ സിന്ധ്യ ഹിത പരിശോധനാ വോട്ടെടുപ്പല്ല ഉദ്യോശിച്ചതെന്നും സംഭാഷണങ്ങള്‍ നടത്തണമെന്നാണ് ലക്ഷ്യമിട്ടതെന്നും വിശദീകരിച്ചു.
എന്നാല്‍ കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് തള്ളിക്കളഞ്ഞു.
















