ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളും പരിസരങ്ങളും ശുചീകരിക്കാന്‍ റെയില്‍വേ 315 കോടി ചെലവഴിച്ചതായി കേന്ദ്രം അറിയിച്ചു.
കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചതാണിത്. 2014 ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിച്ച ഈ പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്.
ട്രെയിന്‍ പ്ലാറ്റ്ഫോം, ശൗചാലയങ്ങള്‍, ട്രാക്കുകള്‍ എന്നിങ്ങനെ റെയില്‍വേയുടെ ചുറ്റുപാടുകളും തുടര്‍ന്നും ശുചിയായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: