പരന്തപ എന്ന സംബോധനയ്‌ക്ക് വിശേഷാര്‍ത്ഥമുണ്ട്. അദ്ധ്യാത്മചര്യയുടെ ശത്രുക്കള്‍ കാമവും ക്രോധവുമാണെന്ന് മുമ്പ് പറഞ്ഞു.
ആശത്രുക്കളെ ജയിക്കാനുള്ള ധൈര്യവും ശൗര്യവും നിനക്കുണ്ട്. അപ്‌സര ശ്രേഷ്ഠയായ ഉര്‍വശീ ദേവി കാമാഭ്യര്‍ഥനചെയ്തപ്പോള്‍ പുല്ലുപോലെ തിരസ്‌ക്കരിച്ച നീ ജിതേന്ദ്രിയന്‍ തന്നെയാണ്. അതിന്നാരല്‍ നീ ഉത്തമനായ അധികാരിതന്നെയാണ്.
















