ഐതിഹ്യമാല എന്ന ഒറ്റ ഗ്രന്ഥത്തിനാല്‍ തന്നെ പ്രശസ്തനായ കൊട്ടാരത്തില്‍ ശങ്കുണ്ണി കോട്ടയം ജില്ലയില്‍ 1855 ജനിച്ചു. സ്‌ക്കൂള്‍ വിദ്യഭാസം ഉണ്ടായിട്ടില്ലങ്കിലും എഴുത്തും വായനയും എഴുത്ത് പരിശീലനകേന്ദ്രങ്ങളില്‍നിന്നുള്ള ആശാന്മാരില്‍നിന്നും നേടുകയായിരുന്നു. ബാല്യകാലംമുതല്‍തന്നെ സിദ്ധരൂപം ഉരുവിട്ട് പഠിച്ച് അടിസ്ഥാനം വിദ്യാഭ്യാസംനേടി.
രഘുവംശം, മാഘം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം എന്നിവ പഠിച്ചു. അക്കാലത്തെ അറിയപ്പെടുന്ന കവിയായിരുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാനുമായുള്ള പരിചയത്താല്‍ മണിപ്രവാള രചനയിലേയ്‌ക്ക് തിരിഞ്ഞു. വിദേശികളെ മലായാളഭാഷ പഠിപ്പിക്കുക എന്നത് ശങ്കുണ്ണിചെയ്ത പ്രശസ്തസേവനം തന്നെയാണ്. 1888ല്‍ പത്രപ്രവര്‍ത്തന രംഗത്തേയ്‌ക്കും തിരിഞ്ഞിരുന്നു.
1898 മുതലാണ് ഐതിഹ്യമാലയുടെ രചന ആരംഭിച്ചത്. മലയാളം ഉള്ള കാലത്തോളം ആ മികച്ച ഗ്രന്ഥം നിലനില്‍ക്കും. മുന്‍ തലമുറക്കാരില്‍ മിക്കവാറും ആളുകളും ആ കൃതിവായിച്ചിട്ടുണ്ടാവും. വിവിധ നാടുകളെ കുറിച്ചും നാടുവാഴികളെ പറ്റിയും അക്കാലത്ത് നിലനിന്നിരുന്ന ആചാരങ്ങളെ കുറിച്ചും മറ്റും ഇന്ന് അറിയാവുന്ന പ്രധാന ഗ്രന്ഥമാണ്.
പ്രധാനപ്പെട്ട കലകളെകുറിച്ചും കലാകാരന്മാരെ പറ്റിയും അത് ഉത്ഭവിക്കാനുണ്ടായകാരണങ്ങളെ സംബന്ധിച്ചും നമുക്കറിയാന്‍ കഴിയും. അക്കാലത്തുണ്ടായിരുന്ന ആനകളെ സംബന്ധിച്ചും അതിന്റെ ഗുണദോഷങ്ങളെകുറിച്ചും അറിയാന്‍ കഴിയുന്ന മികച്ച ഗ്രന്ഥമാണ് ഐതിഹ്യമാല.
മണിപ്രവാളകൃതികള്‍, നാടകങ്ങള്‍, പരിഭാഷകള്‍, കല്പിതകഥകള്‍, ആട്ടക്കഥകള്‍ കൈകൊട്ടിക്കളിപ്പാട്ട്, തുള്ളല്‍, വഞ്ചിപ്പാട്ട്, ഗദ്യപ്രബന്ധങ്ങള്‍ തുടങ്ങിയ 60 ല്‍ പ്പരം കൃതികള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ചിട്ടുണ്ട്. 1937 ജൂലൈ 22ന് അദ്ദേഹം അന്തരിച്ചു.
















