Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘നീതി നിങ്ങളെ തേടിയെത്തുന്നു’ താമരശ്ശേരിയില്‍ ജില്ലയിലെ പ്രഥമ ഗ്രാമ ന്യായാലയം 23 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 10:07 am IST
inKozhikode

കോഴിക്കോട്: നീതി നിങ്ങളെത്തേടിയെത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഗ്രാമ ന്യായാലയ പദ്ധതിയുടെ ഭാഗമായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ഗ്രാമന്യായാലയങ്ങള്‍. ‘നീതി വിട്ടുപടിക്കല്‍’ എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റ് അംഗീകരിച്ച ഗ്രാമ ന്യായാലയ ആക്ട് അനുസരിച്ച് സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമന്യായാലയം കൊടുവള്ളി ബ്ലോക്കിലെ താമരശ്ശേരിയില്‍ 23ന് ഉദ്ഘാടനം ചെയ്യുന്നു. രാവിലെ ഒമ്പത് മണിയ്‌ക്ക് നടക്കുന്ന ചടങ്ങില്‍ ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ആന്റണി ഡൊമിനിക്ക് നിര്‍വ്വഹിക്കും. എം.കെ രാഘവന്‍ എംപി, കാരാട്ട് റസാക്ക് എംഎല്‍എ മുഖ്യാതിഥികളാവും.

രണ്ടാമത്തെ ന്യായാലയം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുറ്റിയാടി ഗ്രാമപഞ്ചായത്തില്‍ താമസിയാതെ ആരംഭിക്കുമെന്ന് ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് ടി. എസ്. പി. മൂസത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍സിഫ്-മജിസ്‌ട്രേറ്റ് പദവിയുള്ള ന്യായാധിപന്‍(ന്യായാധികാരി) ആണ് ഇവിടെ ചുമതലയേല്‍ക്കുക. ബ്ലോക്കിന് കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ ന്യായാധികാരി നേരത്തെ നിശ്ചയിച്ചപ്രകാരം കേസുകള്‍ കൈകാര്യം ചെയ്യും. കോടതി ജനങ്ങളെ തേടിയെത്തുന്ന സാഹചര്യമാണ് നിലവില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങള്‍, ഇരുപതിനായിരം രൂപയില്‍ കവിയാത്ത മൂല്യമുള്ള വസ്തുക്കളുടെ മോഷണം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മോഷണവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, സമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തില്‍ അവമതിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശ്രമം, പ്രേരണ, സഹായം, ഗുഢാലോചന എന്നിവയെല്ലാം ഗ്രാമ ന്യായാലയങ്ങളുടെ പരിധിയില്‍ വരും.

താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂര്‍, ഓമശ്ശേരി, പുതുപ്പാടി എന്നിങ്ങനെ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് താമരശ്ശേരി ഗ്രാമ ന്യായാലയത്തിന്റെ കീഴില്‍ വരിക. ഗാര്‍ഹികഅക്രമവുമായി ബന്ധപ്പെട്ട 67 കേസുകള്‍ ഗ്രാമന്യായാലയത്തിന്റെ മാറ്റക്കഴിഞ്ഞു. ഇതിന്റെ വിചാരണ 23ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമന്യായാലങ്ങള്‍ക്ക് സിറ്റിംഗിനുള്ള സൗകര്യം ഒരുക്കണം.

കേരളത്തിലെ 152 ബ്ലോക്കുകളില്‍ ആദ്യഘട്ടത്തില്‍ മുപ്പത് ഗ്രാമ ന്യായാലയങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ വാടകരഹിതമായി നല്‍കണമെന്നാണ് നിബന്ധന. താമരശ്ശേരി ഗ്രാമന്യായാലയത്തിലേക്ക് ഇതിനകം തന്നെ ഒമ്പത് കോടതി ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചുകഴിഞ്ഞു. മുന്‍സിഫ്-മജിസ്‌ട്രേറ്റ് പദവിയിലുള്ള ജുഡീഷ്യല്‍ ഓഫീസറെ ഇവിടങ്ങളില്‍ നിയമിക്കും. ജൂനിയര്‍ സൂപ്രണ്ട് തലത്തിലുള്ള ഒരു സെക്രട്ടറി, മൂന്ന് ക്ലര്‍ക്ക്, ഒരു സ്‌റ്റെനോഗ്രാഫര്‍, ഒരു ആമീന്‍, നാല് പ്രൊസസര്‍മാര്‍, ഒരു ഡ്രൈവര്‍, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് ഗ്രാമ ന്യായാലയങ്ങളിലെ ഉദ്യോഗ തസ്തികകള്‍.

2005 ലെ ഗാര്‍ഹിക പീഡനനിയമപ്രകാരമുള്ള പരാതികള്‍, ഭാര്യയ്‌ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ചെലവിന് നല്‍കാത്തത് സംബന്ധിച്ച പരാതികള്‍, തൊഴിലാളികളുടെ കൂലി സംബന്ധമായ കുറ്റങ്ങള്‍, ‘തുല്യജോലിയ്‌ക്ക് തുല്യവേതനം’ സംബന്ധിച്ച കുറ്റങ്ങള്‍, അടിമവേല നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയെല്ലാം ഗ്രാമന്യായാലയങ്ങള്‍ പരിഗണിക്കും. വസ്തുവാങ്ങല്‍, പൊതുമേച്ചില്‍ സ്ഥലത്തിന്റെ ഉപയോഗം, കൈവശാവകാശം, കനാല്‍, കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയില്‍ നിന്നുമുള്ള വെള്ളത്തിന്റെ നിയന്ത്രണം, കൂട്ടുകൃഷി, വനവിഭവ ഉപയോഗം എന്നിവ സംബന്ധിച്ച അമ്പതിനായിരം രൂപയില്‍ കവിയാത്ത സിവില്‍ തര്‍ക്കങ്ങള്‍ ഇവിടങ്ങളില്‍ തീരുമാനിക്കും.

ഗ്രാമ ന്യായാലയങ്ങള്‍ മധ്യസ്ഥത വഴി പ്രശ്‌ന പരിഹാരത്തിന് മുന്‍ഗണന നല്‍കും. ഇതിനായി ജില്ലാ ജഡ്ജി തയ്യാറാക്കുന്ന പാനലില്‍ നിന്ന് കണ്‍സിലിയേറ്റര്‍മാരെ നിയമിക്കും. വിചാരണ അതിവേഗത്തില്‍ നടത്തി പതിനഞ്ച് ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും. അപ്പീല്‍ നല്‍കേണ്ടത് ജില്ലാകോടതികളിലായിരിക്കും. ക്രിമിനല്‍ കേസുകളില്‍ കുറ്റസമ്മതപ്രകാരം ശിക്ഷവിധിച്ചാലും ആയിരം രൂപയോ അതില്‍ താഴെയോ പിഴ വിധിച്ചാലും അപ്പീല്‍ അനുവദനീയമല്ല. സൗജന്യ നിയമസേവനത്തിന് അര്‍ഹരായവര്‍ക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പാനല്‍ അഭിഭാഷകരുടെ സേവനം ലഭ്യമാകുമെന്നും ടി. എസ.് പി മൂസത് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ സോമന്‍, ഫസ്റ്റ് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് ശങ്കരന്‍ നായര്‍, ആര്‍. എല്‍. ബൈജു എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.