ദുബായ്: ദുബായിൽ എഴുപത്തഞ്ച് നില കെട്ടിടത്തിന് തീപ്പിടിച്ചു, ആളപായമില്ല. ഇക്കൊല്ലം മൂന്നാമത്തെ സംഭവമാണിത്. മറിന ജില്ലയിലെ സുലഭ ടവറിലാണ് തീ പടർന്നത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പതിനഞ്ച് നിലകളിൽ തീ പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ചില അപ്പാർട്ട്‌മെന്റുകളുടെ ഉൾവശം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പ്രദേശത്ത് കരിയും പുകയും നിറഞ്ഞിരിക്കുകയാണ്. ചില കെട്ടിടങ്ങളിൽ ഇൻസുലേഷന് വേണ്ടി തീപ്പിടിക്കുന്ന സാമഗ്രികളാണ് ഉപയോഗിക്കുന്നത്.
















