ന്യൂദൽഹി: ഇന്റർനെറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമുളള പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കാൻ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐആർടിസിയും ധാരണയിലെത്തി.
ട്രെയിൻ ടിക്കറ്റിങിൽ ഇരുകൂട്ടരും സഹകരണം വിപുലപ്പെടുത്തും. പണമിടപാടുകൾ കൂടുതൽ സുഗമമാക്കാനും ധാരണയായിട്ടുണ്ട്.
ഐആർടിസി സിഎംഡി ഡോ.എ.കെ.മനോചയും എസ്ബിഐ സിഎംഡി അരുന്ധതി ഭട്ടാചാര്യയുമാണ് ധാരണാപത്രത്തിൽ ഒപ്പ് വച്ചത്.















