പൂനെ: ബ്രസീലിയൻ താരം ജോനാഥൻ ലൂക്ക ഐഎസ്എൽ മൂന്നാം പതിപ്പിൽ പൂനെ സിറ്റി എഫ്‌സിക്കുവേണ്ടി കളിച്ചേക്കും. കഴിഞ്ഞ വർഷം എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച ഈ ഡിഫൻസീവ് മിഡ്ഫീൽഡർ 16 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി. ഇറ്റാലിയൻ ലീഗ് ടീം റോമക്കുവേണ്ടിയും ബ്രസീലിയൻ ക്ലബ് അത്‌ലറ്റികോ പരാനൻസിനുവേണ്ടിയും കളിച്ച ജോനാഥൻ ലൂക്ക മലേഷ്യൻ ക്ലബ് കെലാന്റനു വേണ്ടിയാണ് അവസാനം കളിച്ചത്. ക്ലബിന് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലാണ് 22 കാരനായ ലൂക്ക. ലൂക്കയുടെ വരവ് ടീമിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അതേസമയം രണ്ട് വിദേശ താരങ്ങളെക്കൂടി മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. ബ്രസീലിയൻ ഗോൾകീപ്പർ റോബർട്ടോ വോൽപാറ്റോ, റുമാനിയൻ സെന്റർ ബാക്ക് ലൂസിയാൻ ഗോയിൻ എന്നിവരുമായാണ് ക്ലബ് കരാറിലെത്തിയത്.
















