മഡ്ഗാവ്: ബെംഗളൂരുവിനെ സമനിലയിൽ തളച്ച് കൊൽക്കത്ത ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിലെത്തി. ഇന്നലെ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതംേനടി. കളിയുടെ ഏഴാം മിനിറ്റിൽ പുല്ല പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ കൊൽക്കത്ത ലീഡ് നേടി. ഡി ബോക്‌സിനുള്ളിൽ നിന്ന് ബെംഗളൂരു താരം പന്ത് കൈകൊണ്ട് തട്ടിയതിനാണ് പെനാൽറ്റി ലഭിച്ചത്. രണ്ട് മിനിറ്റിനുശേഷം താരത്തിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
11-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ നാബിലിന് മികച്ച അവസരം ലഭിച്ചെങ്കിലും കൊൽക്കത്ത ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 22-ാം മിനിറ്റിൽ ബെംഗളൂരു സമനില പിടിച്ചു. ജോനാഥൻ പിയറിയാണ് സമനില ഗോൾ നേടിയത്. തുടർന്നും ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഷോട്ടുകളെല്ലാം ലക്ഷ്യത്തിൽ നിന്നകന്നു. ഇതോടെ മത്സരം 1-1ന് സമനിലയിൽ. അതേസമയം തോൽവിയോടെ ബെംഗളൂരു സെമി കാണാതെ ഏറെക്കുറെ പുറത്തായി.
ഇന്ന് ഗോവക്കെതിരെ വമ്പൻ വിജയം നേടിയാലേ ബെംഗളൂരുവിന് നേരിയ സാധ്യതയുള്ളൂ.
ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കൊച്ചി ടീം പരാജയപ്പെടുത്തി. മുംബൈയോട് നാലിനെതിരെ ആറ് ഗോളുകൾക്കായിരുന്നു കൊച്ചിയുടെ പരാജയം.
















