ന്യൂദല്‍ഹി: കടകളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കു മാതൃകാ നിയമം 10ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബണ്ഡാരു ദത്താത്രേയയാണ് ഇക്കാര്യം അറിയിച്ചത്
24 മണിക്കൂറും 365 ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന മാതൃകാ നിയമം കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുന്നതും ജീവനക്കാര്‍ക്ക് സുരക്ഷിതത്വവും സൗകര്യങ്ങളും നല്‍കുന്നതുമാണ്- മറുപടിയില്‍ മന്ത്രി പറഞ്ഞു
ദേശീയ അവധി ദിവസങ്ങള്‍ക്ക് പുറമേ അഞ്ച് ഉത്സവ അവധി ദിവസങ്ങള്‍ മാതൃകാ നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. രാത്രി ഷിഫ്റ്റിലും സ്ത്രീകളെ നിയമിക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് സുരക്ഷയും പ്രത്യേക വിശ്രമമുറികളും ടോയ്‌ലറ്റുകളും ഒരുക്കണം. റിക്രൂട്ട്‌മെന്റിലോ, പരിശീലനത്തിലോ, ഉദ്യോഗക്കയറ്റത്തിലോ ഒരു വിവേചനവും സ്ത്രീകള്‍ക്കെതിരെ ഉണ്ടാകാന്‍ പാടില്ല.
ഷോപ്‌സ് ആന്റ് എസ്റ്റാ’ിഷ്‌മെന്റ് ആക്ട് പരിഷ്‌ക്കരിക്കാന്‍ കേന്ദ്രം തയ്യാറാക്കിയ മോഡല്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്(തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) ബില്‍ -2016 സംസ്ഥാനങ്ങളില്‍ നടപ്പാക്കുതിനായി അയച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു.















