നിരാകാരനായ ഈശ്വരനോട് വേഗം പ്രേമം വരില്ല. സാധാരണക്കാരന് നിരാകാര സാധനയില്‍നിന്ന് വേഗം തൃപ്തി തോന്നിയെന്നുവരില്ല. ഭക്തിയില്ലാത്ത അദ്വൈത സാധന, പാറക്കല്ലുതിന്നുന്നതുപോലെയാണ്. മക്കളേ നിരാകാരനായ ഈശ്വരന് സാകാരനാകാവും കഴിയും. സര്‍വശക്തനായ ഭഗവാന് ഭക്തന്‌വേണ്ടി രൂപം ധരിക്കുവാന്‍ ഒരു പ്രയാസവുമില്ല.
വെള്ളം മഞ്ഞുകട്ടിയായും സമുദ്രജലം ഉപ്പായും മാറുന്നില്ലേ? അതുപോലെ, ഭക്തന്റെ ഇച്ഛയ്‌ക്കനുസരിച്ച് ഭഗവാന്‍ രൂപം ധരിക്കുന്നു. തന്റെ ഇഷ്ടരൂപത്തില്‍ ഉറപ്പും വിശ്വാസവുമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്തുവാന്‍ കഴിയും. നമ്മുടെ ആത്മസ്വരൂപംതന്നെയാണ് ഈശ്വരന്‍ എന്ന് നാം തിരിച്ചറിയണം. തന്റെ ഇഷ്ടരൂപത്തില്‍ ഉറപ്പും വിശ്വാസവുമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്തുവാന്‍ കഴിയും.
എല്ലാരൂപങ്ങളും ഒന്നിന്റെ വിവിധ ഭാഗങ്ങളാണെന്നുകണ്ട് പ്രാര്‍ത്ഥിക്കണം. പലകുഴികള്‍ കുഴിക്കുന്ന സമയംകൊണ്ട് ഒരു കുഴി കുഴിക്കൂ, ദാഹം ശമിക്കുവാനുള്ള വെള്ളം വേഗം അതില്‍ നിന്ന് ലഭിക്കും.
















