ന്യൂദല്‍ഹി: പ്രതിരോധവകുപ്പിന്റെ സ്ഥലം കൈയേറി സുഹൃത്ത് സഞ്ജയ് നാരംഗ് നിര്‍മ്മിച്ച റിസോര്‍ട്ട് സംരക്ഷിക്കാന്‍ പ്രമുഖ ക്രിക്കറ്റര്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ചതായും മന്ത്രി അഭ്യര്‍ഥന തള്ളിയതായും റിപ്പോര്‍ട്ട്.
ചില ദേശീയ മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.മസൂറിയിലാണ് നാരംഗിന്റെ റിസോര്‍ട്ട്. പ്രതിരോധവകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റിന്റെ സ്ഥലമാണ് നാരംഗ് കൈയേറിയത്. മന്ത്രിയെ കണ്ട് കാര്യം പറഞ്ഞെങ്കിലും മന്ത്രി ഇത് തള്ളുകയായിരുന്നു. എന്നാല്‍ തനിക്ക് ഒരു സാമ്പത്തിക നേട്ടത്തിനും വേണ്ടിയല്ല ഇതില്‍ ഇടപെട്ടതെന്നാണ് സച്ചിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: