സത്യഭാമസാറ്റിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിസംഘം വൈസ് ചാന്‍സലര്‍ ഡോ. ബി. ഷീലാറാണിക്കൊപ്പം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍
ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ജൂണ്‍ 22 ന് പിഎസ്എല്‍വി സി-34 ഉപയോഗിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിച്ച 20 ഉപഗ്രഹങ്ങളിലൊന്നായ സത്യഭാമസാറ്റിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സംഘം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സത്യഭാമാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഷീലാറാണിയും ഒപ്പമുണ്ടായിരുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഒരു ഉപഗ്രഹം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളുടെ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.















