കണ്ണൂര്‍: നര്‍മ്മവേദി ചിരിയരങ്ങിന്റെ ഭാഗമായി കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന രാമായണമാസ പ്രതിഭാ സംഗമവും കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണ ഗാനാഞ്ജലിയും കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നര്‍മ്മവേദി പ്രസിഡണ്ട് ആര്‍.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമത്തില്‍ കെ.ശശിധരന്‍ രചിച്ച നുറുങ്ങുകഥകള്‍-നര്‍മ്മചിന്തകള്‍ എന്ന പുസ്തകത്തിന്റെ പ്രഥമകോപ്പി കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനിയര്‍ പി.കെ.ചന്ദ്രന്‍ എ.വി.മോഹനന്‍ നമ്പ്യാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഞ്ചിനിയര്‍ ടി.സി.ഗോവിന്ദന്‍, ജേപ്പി നിര്‍മ്മലഗിരി, ടി.കെ.അശോകന്‍, ഗുണപ്രസാദ് കെ.പി, കെ.എസ്.മിനി, സുമ പള്ളിപ്രം, ഷീബ സനീഷ് എന്നിവര്‍ സംസാരിച്ചു.
ഗാനാഞ്ജലിയില്‍ കുട്ടികളുടെ വിഭാഗത്തില്‍ ആര്‍ദ്ര പ്രസീദ്, പി.ഗായത്രി, ധനശ്രീ കൃഷ്ണന്‍, ഷിജു ശ്രീലക്ഷ്മി, കെ.കെ.വിശാല്‍ എന്നിവരും ജി.എസ്.ഗീത്ചന്ദ്, ദീപ മാങ്ങാട്, ശരണ്യ മഹേഷ് എന്നിവര്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും മികച്ച ഗാനപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. സി.എച്ച്.അബൂബക്കര്‍ ഹാജി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കെ.ശശിധരന്‍ രചനാനുഭവങ്ങള്‍ പങ്കിട്ടു.
















