ന്യൂദല്‍ഹി: ഭാരതത്തിലെ ക്രിക്കറ്റ് രംഗം പാടെ അടിച്ചുതളിച്ച് ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) അഴിച്ചുപണിയാന്‍ ജസ്റ്റിസ് ആര്‍.എം. ലോധ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാജ്യെത്ത പരമോന്നത നീതി പീഠം സ്വീകരിച്ചു.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ആറു മാസത്തിനകം നടപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് എഫ്.എം. കൈഫുള്ള എന്നിവരുള്‍പ്പെട്ട ബഞ്ച് ഉത്തരവിട്ടു. ക്രിക്കറ്റിനെ അഴിമതിയില്‍ നിന്നു രക്ഷിക്കാനുള്ള നിരവധി ശുപാര്‍ശകള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്.
മന്ത്രിമാരോ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരോ ബിസിസിഐ അംഗങ്ങളാകാന്‍ പാടില്ലെന്നാണ് ഒരു സുപ്രധാന നിര്‍ദ്ദേശം. ഒരു സംസ്ഥാനത്തിന് ഒരു വോട്ടേ പാടുള്ളുവെന്നും ശുപാര്‍ശകളിലുണ്ട്. ജനുവരി നാലിനാണ് സുപ്രീം കോടതി ലോധ കമ്മീഷനെ നിയോഗിച്ചത്.















