ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനി കൊടും ഭീകരനായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. ഇതിന്റെ പേരില്‍ കശ്മീരിലുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു. അയാള്‍ ഹിസ്ബുള്‍ കമാന്‍ഡറായിരുന്നു.
കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയാണ്. അക്രമികളെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിക്കാം. അത് ജനാധിപത്യപരമാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നോക്കിയിരിക്കില്ല. വാനിക്കെതിരെ 15 കേസുകളാണുള്ളത്.
യുവാക്കളെ ഭീകരരാക്കാന്‍ ശ്രമിച്ചുവെന്നതാണ് അവയിലൊന്ന്. ഭീകരരെ ശക്തമായി തന്നെ നേരിടും. അമ്രങ്ങളില്‍ 34 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ വ്യസനമുണ്ട്- അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ സുസ്‌ളീങ്ങളെ ഓര്‍ത്ത് പാക്കസ്ഥാന്‍ വേവലാതിപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അവരെ സംരക്ഷിക്കാന്‍ ഭാരതത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.















