ചാരുംമൂട്: നൂറനാട് പാറ ജംഗ്ഷനില്‍ കെപി റോഡ് ക്രോസ് ചെയ്ത കാല്‍നട യാത്രക്കാരെ അമിത വേഗത്തിലെത്തിയ ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂള്‍ യാത്രക്കാരി ഉള്‍പ്പെടെ അഞ്ചുപേര്‍ നൂറനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവേലിക്കര കല്ലുമല കുഴിവടി പടീറ്റതില്‍ ഹരിദാസിന്റെ ഭാര്യ അനിത (33), മകന്‍ അപ്പു (മൂന്ന്), മുതുകാട്ടുകര കുഴിയത്ത് സിനിയുടെ മകള്‍ ദിജ (10), ആസ്സാം സ്വദേശി മോഹന്ദി (23), ഭാര്യ ഷരിഫാബീഗം (19) എന്നിവര്‍ക്കാണ് അപകടം സംഭവിച്ചത്. അനിത ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
പാറ ജംഗ്ഷനിലെ തിരക്കും വാഹനങ്ങളുടെ അമിത വേഗതയും ഇവിടെ അപകടം പതിവായിരിക്കുന്നു. അടിയന്തരമായി ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഗതാഗത നിയന്ത്രണത്തിന് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാത്തതും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു.
















