മന്ത്രങ്ങൾ ജപിക്കുമ്പോൾ ഏകാഗ്രമായി ഭക്തിയോടെ ജപിക്കേണ്ടതാണ്. ആ ഭാവനയ്‌ക്കനുസരിച്ച് നമുക്ക് ശക്തികിട്ടും. മനോഭാവമാണ് പ്രധാനം. ഒരു ഡോക്റ്റർ നമുക്ക് മരുന്ന് തന്നിട്ട് പറയും ഈ മരുന്ന് കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്.
ചില ആഹാരങ്ങൾ കഴിക്കരുത്. എന്നൊക്കെ. നമ്മൾ അതുപോലെ പ്രവർത്തിക്കുന്നു. വന്നപോലെത്തന്നെ നമ്മുടെ രോഗം മാറുന്നു. ഋഷിവര്യന്മാർ തപസ്സുചെയ്ത് പ്രപഞ്ചത്തെ തങ്ങളുടെ നഖത്തിനടിയിലെ കടുകുമണിപോലെ ആക്കിയവരാണ്.
അവ ജീവനില്ലാത്ത ഒരു പലകയോടു പോലും പോയി ഇന്നത് കൊണ്ടുവരാൻ പറഞ്ഞാൽ അത് അങ്ങനെ ചെയ്യും. അവരാണ് മത ദൃഷ്ടാക്കൾ. അവർ പറഞ്ഞിരിക്കുന്നു
ഇന്നമന്ത്രം ജപിച്ചാൽ ഇന്ന ഫലമുണ്ടാകുമെന്ന്. അതിന് വേണ്ട നിയമങ്ങളും അവർ ഉപദേശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താൽ തീർച്ചയായും ഫലം കിട്ടും ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: