ദല്‍ഹി: ദല്‍ഹിയില്‍ പത്ത് വര്‍ഷത്തിനു മുകളില്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ അടിയന്തരമായി നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.
പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങളുടെ പട്ടിക ദല്‍ഹി ട്രാഫിക് പോലീസിന് കൈമാറണമെന്നും ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ ഉത്തരവ് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരുന്നു. ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാണെന്നും പ്രദേശവാസികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യം വേണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
10 വര്‍ഷം പഴക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും ദല്‍ഹിയില്‍ പ്രവേശനം നല്‍കരുതെന്നും ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ദല്‍ഹിയില്‍ ഹൈബ്രിഡ് വാഹനങ്ങളും ബസുകളും കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
നിലവില്‍ 15 വര്‍ഷത്തിനു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ദല്‍ഹിയില്‍ നിരോധിച്ചിരിക്കുകയാണ്.















