ന്യൂദല്‍ഹി: രാജ്യത്തിനു പുതിയ ദിശാബോധം നല്‍കുന്ന കൂട്ടായ ചര്‍ച്ച പാര്‍ലമെന്റിലുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപ്രാധാന്യമുള്ള തീരുമാനങ്ങള്‍ ഈ സമ്മേളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പാര്‍ലമെന്റിനു പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.പല വിഷയങ്ങളെ കുറിച്ചും ഉന്നത നിലവാരത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം കൂടി ആഘോഷിക്കുന്ന വേളയിലാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്നതിനും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി എല്ലാവരും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം.
അതിന് വേണ്ടി നല്ല തീരുമാനങ്ങളാണ് ഉണ്ടാവേണ്ടത്. കഴിഞ്ഞ ദിവസം വിവിധ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരമൊരു സാഹചര്യമാണ് ഉരുത്തിരിഞ്ഞതെന്നും മോദി പറഞ്ഞു.















