ശ്രീനഗര്‍: ജമ്മു കശ്മീരിലെ പിഡിപി എംഎല്‍എയെ ജനകൂട്ടം ആക്രമിച്ചു. പുല്‍വാമ എംഎല്‍എ മുഹമ്മദ് ഖാലില്‍ ബന്ദാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഞായറാഴ്ച രാത്രി ശ്രീനഗറില്‍ നിന്ന് വരികയായിരുന്ന ബന്ദിന്റെ കാര്‍ പ്രേചുവില്‍ എത്തിയപ്പോള്‍ ജനകൂട്ടം ആക്രമിക്കുകയായിരുന്നു. ഇതോടെ ഡ്രൈവറിനു കാറിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ എംഎല്‍എയെ സൈനിക ആസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















