കടുത്തുരുത്തി: ക്ഷേത്രത്തിന്റെയും പള്ളിയുടെയും സമീപത്തേക്ക് കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ ഗൂഢ നീക്കം.പുതുശേരിക്കര ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന്റെയും സെന്‍സബാസ്റ്റ്യന്‍ പള്ളിയുടേയും എഫ്സികോണ്വെന്റ് നഴ്സറി എന്നിവയുടെ സമീപത്തേക്കാണ് കള്ള്ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അരാധനാലയങ്ങളുടെയും സ്കൂളുകളുടെയും സമീപത്ത് മദ്യ ശാലകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിയമം. ഇതിനെ മറികടന്നാണ് ഷാപ്പ് സ്ഥാപിക്കുവാന്‍ നീക്കം. സ്വകാര്യ വ്യക്തി അനധികൃതമായി പാടം നികത്തിയാണ് ഷാപ്പ് നിര്‍മ്മിക്കാന്‍ സ്ഥലമൊരുക്കിയത.് പുതുശേരിക്കര റോഡിനുസമീപം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ജനവാസകേന്ദ്രമാണ്. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന വിധത്തില്‍ ഷാപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ജനകീയസമരം കൊണ്ട് തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സേവ്യര്‍ കൊല്ലപറമ്പില്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എം വി സന്ധ്യമോള്‍ ചെയര്ന്മാനായും ഇരുപത്തി ഒന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: