എരുമേലി: ഭാരതം ലോകരാജ്യങ്ങള്‍ക്ക് ഗുരുസ്ഥാനത്തേക്കുയരാന് തുടങ്ങുന്ന ഈ കാലത്ത് ഹൈന്ദവീയത എന്ന ഭാരതീയ സംസ്ക്കാരം ഒരു മഹാപ്രവാഹമായി മാറുകയാണന്ന് രാഷ്ട്രീയ സ്വയം സേവക സംഘം പൊന്‍കുന്നം സംഘ ജില്ലാ ബൗദ്ധിക് പ്രമുഖ് ബി.രാജീവ് പറഞ്ഞു. എരുമേലിയില്‍ ശ്രീ ഗുരുപൂജാ ഗുരുദക്ഷിണ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്ക്കാരം ഗുരുക്കന്മാരില് നിന്നും പ്രചോദനമുള്‍കൊണ്ടാണ് എന്നും വളര്‍ന്നു വന്നിട്ടുള്ളത്. ഹൈന്ദവ പുനരുദ്ധാരണം ഇത്തരത്തിലുള്ള ഗുരുക്കന്മാരുടെ സംഭാവനയായി മാറിയ കാഴ്ചയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസരും, സ്വാമി വിവേകാനന്ദനും, ശ്രീരാമനും, ശ്രീനാരായണ ഗുരും, അയ്യങ്കാളിയും, മന്നത്തു പത്മനാഭനും, അയ്യാ ഗുരുസ്വാമിയുമടക്കമുള്ള ഗുരുക്കന്മാര് ഭാരതീയ സംസ്കൃതിക്കായി പ്രവര്‍ത്തിച്ചതായി കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയ സ്വയം സേവക സംഘം ഗുരുപൂജ നടത്തുന്നതും ആഷാഡമസത്തിലെ പൗണര്‍മി ദിനത്തില്‍ ലോക ഗുരുവായ വ്യാസമഹര്‍ഷിയെ സ്മരിച്ചു കൊണ്ടാണ്. ഭാരതത്തിന്റെ വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ ആക്രമണങ്ങള്‍ നേരിടുമ്പോള്‍ പോലും ഭാരത്തിന്റെ ദേശീയത എന്ന വിശ്വാസത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരുകയാണ്. എന്നാല്‍ ഭാരതത്തില്‍ നിന്നും ഭാരത്തിനെതിരായി തീവ്രവാദം നടത്താന്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകള്‍ രാജ്യസ്നേഹികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര വിരുദ്ധ ശക്തികളുടെ പ്രണയത്തില്‍ വീഴാതെ സൂക്ഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: