മോക്ഷം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യന് ഹൃദയത്തിൽ കർമ്മവാസനയാകുന്ന മാലിന്യം നിറഞ്ഞിരിക്കുന്നതുകൊണ്ട്, ജ്ഞാനയോഗം ശീലിക്കാൻ യോഗ്യതയില്ല. കർമ്മയോഗത്തിൽ ജ്ഞാനയോഗത്തിലെപ്പോലെ തെന്നിവീഴുമോ എന്ന് ശങ്കിക്കേണ്ടകാര്യമില്ല. അതിന്നാൽ കർമ്മയോഗം തന്നെയാണ് ശ്രേയസ്‌ക്കരം.
ജ്ഞായോഗമാർഗത്തിലൂടെ സഞ്ചരിക്കാൻ യോഗ്യതയുള്ളവർപോലും, ഫലംകിട്ടണം എന്ന ആഗ്രഹംകൂടാതെയും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടിയും, ഭഗവദ് സന്തോഷത്തിന് വേണ്ടിയും കർമ്മം ചെയ്യുകതന്നെവേണം. എന്ന നിർണ്ണയിച്ചു. ശത്രുവായ കാമത്തെ ജയിക്കാൻ ഇന്ദ്രിയങ്ങളുടെ സ്വാഭാവികപ്രവർത്തനങ്ങളെ പരമാത്മാവും ഇന്ദ്രിയങ്ങളുടെ നാഥനുമായ ശ്രീകൃഷ്ണ ഭഗവാനിലേയ്‌ക്ക് തിരിച്ചുവിടണമെന്ന് ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: