തിരുവനന്തപുരം: സ്വന്തം ജീവിതത്തിന്റെ സുഖസൗകര്യങ്ങളെ ത്യജിച്ച്, സാധാരണജനങ്ങളുടെ ജീവിതോന്നതിക്കായി ത്യാഗം ചെയ്ത നേതാവാണ് ഭാരതരത്‌നം കെ. കാമരാജെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. നാടാര്‍ കുടുംബക്ഷേമ സമിതിയുടെ കാമരാജ് ജയന്തി വാരാഘോഷങ്ങള്‍ പ്രസ് ക്ലബ് ഹാളില്‍ മണ്‍ചെ
നാടാര്‍ കുടുംബക്ഷേമ സമിതി സംഘടിപ്പിച്ച കാമരാജ് ജയന്തി വാരാഘോഷങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ സാമിത്തോപ്പ് മഠാധിപതി മഹാഗുരു ബാലപ്രജാപതി അടികളാര്‍ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു
രാതില്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. കാമരാജിന്റെ ഭരണപാടവം ഇന്നത്തെ രാഷ്‌ട്രീയ നേതാക്കന്മാര്‍ വിശദമായി ഗ്രഹിച്ചാല്‍ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാമിത്തോപ്പ് മഠാധിപതി മഹാഗുരു ബാലപ്രജാപതി അടികളാര്‍ അഭിപ്രായപ്പെട്ടു.
സമിതി ചെയര്‍മാന്‍ എ.എസ്. അഹിമോഹനന്‍ അധ്യക്ഷത വഹിച്ചു. മാതൃവന്ദനത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ക്ക് അഡ്വ. ബി. പ്രഭാകരന്‍, ഡോ. കടവില്‍ ചന്ദ്രന്‍, അഡ്വ. പ്രേംദാസ് യഹൂദി, എസ്.ടി. വിജയരാജ്, അഡ്വ.എം.എച്ച്. ജയരാജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്താസ്യ ബാലസ്, അഡ്വ. ടി.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജെ.പി. കമലേശ്വരി ‘അനാഥന്‍’ എന്ന കവിത ആലപിച്ചു. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള നാടാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. അഡ്വ. ജെ.ജി. ലോറന്‍സ് സ്വാഗതവും കാരേറ്റ് ബൈജു നന്ദിയും പറഞ്ഞു.
















