പൊന്‍കുന്നം: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവിനു പരിക്ക്. കാഞ്ഞിരപ്പള്ളി അഗ്നിശമന സേനാ യൂണിറ്റിലെ ഉദ്യോഗസ്ഥന് കാഞ്ഞിരപ്പള്ളി പാറയോലിക്കല്‍ നൗഫലിനാണ് പരിക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന ഇദ്ദേഹത്തിന്റെ അച്ഛന് മുസ്്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുള്‍ കരീം മുസലിയാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൊന്‍കുന്നം 20-ാം മൈലിലാണ് അപകടമുണ്ടായത്. നൗഫലിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: