കാമം ച ദാസ്യേ;നതു കാമകാമ്യയാ
അദ്ദേഹത്തിന്റെ മനസിൽ ഒരേ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭഗവാന്റെ ദാസനായിത്തീരണം. അവിടുത്തെ സമീപത്തുനിന്നു്‌കൊണ്ട്. പരിചരിക്കാനുള്ള ഭാഗ്യം ഉണ്ടാവണം എന്നുമാത്രം. നമ്മുടെശത്രുവായ കാമത്തിന് അംബരീഷന്റെ മനസിനടുത്തുപോലും ചെന്നെത്തുവാനായില്ല. അവിടേനിന്നും തോറ്റു പിന്മാറി. അതിനുകാരണം എന്താണ്.
‘‘ യഥോത്തമശ്ലോക ജാനാശ്രയാ രതി‘‘
അദ്ദേഹം ആനന്ദം കണ്ടെത്തിയത് ഭഗവദ് ഭക്തന്മാരുമായി കൂടിച്ചേരുന്നതിലും, അവരുമായി ഭഗവത്പരമായ സംഭാഷണം ചെയ്യുന്നതിലും അവരുടെ ഭജനരീതി പിന്തുടരുന്നതിലും മാത്രമായിരുന്നു. അവരെപോലെ ഭഗവദാസനകാൻ കൊതിക്കുകയുംചെയ്തു.
ഈരീതി നാം അനുവർത്തിച്ചാൽ നമുക്ക് ശത്രുവായ കാമത്തെ ജയിക്കാനും ഭഗവാനെ സന്തോഷിപ്പിക്കാനും ഭഗവ തത്ത്വജ്ഞാനം നേടാനുംകഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: