മാഹി: ഖബര്‍സ്ഥാനിലെ കുഴിമാടത്തിന് മുകളില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരിങ്ങാടിയിലെ പുതിയ പുരയില്‍ സിദ്ദിഖിന്റെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. തലശ്ശേരി സിഐ പി.എം.മനോജ്, ന്യൂമാഹി എസ്ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഷാഡോ പോലീസും സ്പെഷ്യല്‍ സ്ക്വാഡും പ്രദേശത്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുമ്പ് ടെറിട്ടോറിയില്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന യൂസഫ് ആണ് പോലീസ് പിടിയിലുള്ളത്. ഇയാള്‍ക്ക് ഇപ്പോള്‍ കബര്‍ കുഴിയെടുക്കുന്ന ജോലിയാണ്. അടുത്ത കാലത്ത് ഇയാള്‍ക്ക് ബംഗാളിയായി ഒരു സഹായിയുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട സിദ്ധിഖിന് പണമിടപാടുള്ളതായും ഇയാള്‍ പലര്‍ക്കും പണം കടം കൊടുത്തതായും വിവരമുണ്ട്. വന്‍ തുകകള്‍ കൈവശം കൊണ്ടുനടക്കുന്ന സിദ്ധിഖിന്റെ കയ്യില്‍ കൊല്ലപ്പെട്ട ദിവസം വന്തുകയുണ്ടായിരുന്നതായും പറയപ്പെടുന്നു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: