തിരുവനന്തപുരം : യുഡിഎഫ് യോഗത്തിനെത്തിയ ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി സ്നേഹപ്രകടനം നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് . സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗത്തിനെത്തിയതാണ് ബിന്ദുകൃഷ്ണ .
ഹാളിലേയ്‌ക്ക് എത്താൻ നടക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വച്ച് കൈ കൊടുക്കാൻ ശ്രമിച്ച ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി സ്നേഹ പ്രകടനം നടത്താൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചത് . ബിന്ദു കൃഷ്ണ ഒഴിഞ്ഞ് മാറുന്നതും , ചെറിയാൻ ഫിലിപ്പിനെ അകറ്റുന്നതും, ചെറിയാൻ ഫിലിപ്പ് വീണ്ടും ബിന്ദു കൃഷ്ണയെ കൈകളിൽ പിടിച്ച് നിർത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത് . കാണുന്നവർക്ക് വരെ….. നാണക്കേട്…. . ഇവരൊക്കെ എന്തൊക്കെ വിവരക്കേടാണ് കാണിക്കുന്നത്… എന്നൊക്കെയാണ് ചില കമന്റുകൾ .











