കോട്ടയം: വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുള്ള പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണപാരായണം തുടങ്ങി. ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. ഈ കര്ക്കിടമാസത്തില് രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു.
പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ഈ മരുന്നുകഞ്ഞി. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലും കര്‍ക്കടകമാസത്തിന്റെ തുടക്കമായ ഇന്ന് പ്രത്യേക പൂജകള്‍ നടക്കും.
കടത്തുരുത്തി: കല്ലറ ശ്രീശാരദ ക്ഷേത്രത്തില്‍ രാമയണമാസചരണം ഇന്ന് തുടങ്ങും. എല്ലാദിവസവും വിശേഷാല്‍ പുജകളും രാമായണം വായനയും നടക്കും.
കപിക്കാട്: ശ്രീകൃഷ്ണസ്വമിക്ഷേത്രത്തില് എല്ലാദിവസവും വിശേഷാല്‍ പുജകളും രാമയണപാരായണവും നടക്കും.
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തില്‍ ഇന്ന് രാവിലെ 7ന് രാമായണ പാരായണത്തിന്റെ ഉദ്ഘാടനം കര്‍ണാടക സംഗീതജ്ഞന് സഞ്ജയ്ശിവ നിര്‍വഹിക്കും. രാവിലെ 6മുതല്‍ രാമായണ പാരായണത്തിനു ഭക്തജനങ്ങള്‍ക്കു സൗകര്യം ഉണ്ടായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.
കറുകച്ചാല്‍: ശ്രീനാരായണ സേവന സമിതിയുടെ രാമായണ മാസാചരണം വനിതാവേദിയുടെ ആഭിമുഖ്യതതില്‍ ഇന്ന് 3ന് മാന്തുരുത്തി രമണി ആര്. നായരുടെ ഭവനത്തില്‍ ആരംഭിക്കും. കാഞ്ഞിരപ്പാറ എ..പി. സാലിയുടെ ഭവനത്തില്‍ സമാപിക്കും. രാമായണ പാരായണ യജ്ഞത്തില്‍ പി. .ആര് ബാലകൃഷ്ണന്, കെ.കെ ഇന്ദിര ടീച്ചര്‍, ശോഭന ശശീന്ദ്രന് എന്നിവര്‍ കഥാ വ്യാഖ്യാനങ്ങള്‍ നല്‍കും. സി.എന്‍. ബാലകൃഷ്ണന്, ജ്യോതി ഗിരികുമാര്‍ എന്നിവര്‍ തത്വവിശകലനം നടത്തും. ഇന്ദിര വിശ്വന്, രാജാമണി ബാലകൃഷ്ണന് എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യും. പി. ഡി. വിശ്വംഭരന്, എന്‍. .ലളിതാഭായി ടീച്ചര്‍, സരളമ്മ രവീന്ദ്രനാഥ്, രമണി സദാനന്ദന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
കടുത്തുരുത്തി: കര്‍ക്കിടക പുണ്യത്തിന്റെ ഭക്തി മാധുര്യം നുകര്ന്നെത്തുന്ന ഭക്തരെ സ്വീകരിക്കാന്‍ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പുര്‍ത്തിയായി. മാമലശേരി ഗ്രാമത്തിന്റെ മുര്‍ത്തിയായ ശ്രീരാമസ്വമി ക്ഷേത്രവും, മേമുറിയുടെ ഐശ്വര്യഭാവമായ ഭരതസ്വമിക്ഷേത്രവും, മുളക്കുളത്തിന്റെ പുണ്യമായി നില്ക്കുന്ന ലക്ഷമണസ്വമിക്ഷേത്രവും, നെടുങ്ങാടിന് സര്വ്വഅനുഗ്രഹങ്ങളും നല്കി ശത്രുസംഹാരമുര്ത്തിയായി നിലകൊള്ളുന്ന ശത്രുഘ്ന സ്വമിക്ഷേത്രവും, കര്‍ക്കിടക പുണ്യത്തിന്റെ ഭക്തി നുകര്‍ന്ന് നല്കുവനൊരുങ്ങി. ഭക്തര്‍ക്കായി നല്കുന്നദിവ്യ ഔഷധസേവക്ക് ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കി ശ്രികോവിലില് പുജിച്ച് കര്‍ക്കിടകം 16ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഔഷധക്കഞ്ഞി വിതരണംചെയ്യും .നാലമ്പല ദര്‍ശനത്തിന്റെ പുണ്യംതേടി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ശുചിമുറിയുള്പ്പടെയുള്ള സൗകര്യംഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രഉപദേശകസമിതി അറിയിച്ചു.
ഏറ്റുമാനൂര്‍: ഹിന്ദുമത പാഠശാലാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകമാസാചരണം ഇന്ന് രാവിലെ 9ന് സംഘം പ്രസിഡന്റ് പ്രൊഫ. അനന്ത പത്മനാഭ അയ്യര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9മുതല്‍ ‘രാമായണ പാരായണം ഉണ്ടായിരിക്കും.
മാങ്ങാനം: താമരശേരി സേവാസമിതിയുടെ ആഭിമുഖ്യത്തി ല്‍ നടക്കുന്ന രാമായണമാസാചരണം പൊതിയില്‍ ഗുരുകുലത്തില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് 5.45ന് നടക്കുന്ന ഉദ്ഘാടനസഭയില്‍ മീനടം ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സമിതി പ്രസിഡന്റ് ടി.ആര്.സുഗുണന് അദ്ധ്യക്ഷത വഹിക്കും. സി.ജെ. രാജേഷ്, പി.എസ്.സാജു എന്നിവര്‍ പ്രസംഗിക്കും.
തിരുവാറ്റ: ശ്രീരാമ ഹനുമാന് ക്ഷേത്രത്തിലെ രാമായണമാസാചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6ന് നടക്കുന്ന അനുമോദന സമ്മേളനത്തി ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യ ഹൃദയശസ്ത്രക്രിയ്ക്ക്് നേതൃത്വം നല്കിയ ഡോ. ജയകുമാറിനെ ആദരിക്കും. സമ്മേളനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്് കൗസല്യവന്ദനം. 10 അമ്മമാരെ ഡോ. രാധ ആദരിക്കും. ഭരണസമിതി പ്രസിഡന്റ് രജികുമാര്‍ കപ്പടയില്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.സുരേഷ് ഭട്ട്് ധനസഹായ വിതരണം നിര്‍വഹിക്കും. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡോ. വി.എന്‍ ജയപ്രകാശ് അനുമോദിക്കും. ഡോ.കെ ജയപ്രകാശ്, ഡോ.പി.ആര് കുമാര്‍, മധുസൂദനന് നമ്പൂതിരി, ഡോ. രാധാ ഹരിലാല്‍, ശ്രീലകം വേണുഗോപാല്‍, അശോകന് സരസ്വതിനിലയം, രാധാകൃഷ്ണന് വേലംപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. കര്‍ക്കടക വാവുദിനമായ ഓഗസ്റ്റ്് രണ്ടിന്്് തിലഹോമവും കാലുകഴുകിച്ചൂട്ടും നടക്കും.
കുടമാളൂര്‍: വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ 6.30മുതല്‍ വിഷ്ണുസഹസ്രനാമജപം രാമായണപാരായണം നടക്കും.
പാണ്ഡവം: ശ്രീസുബ്ഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണ പാരായണം, ഗണപതിഹോമം എന്നിവ നടക്കും.
കുടമാളൂര്‍: കരികുളങ്ങര ദേവീക്ഷത്രത്തില്‍ ഗണപതിഹോമം, ഭഗവതിസേവ, സംഗീതാരാധന, ഔഷധക്കഞ്ഞിവിതരണം, പ്രസാദമൂട്ട്, വാസുദേവപുരം ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി.
വെന്നിമല: ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി ആചരണം ആഗസ്റ്റ് 2ന് വെളുപ്പിന് 4മുതല്‍ നടക്കും. പരമ്പരാഗത രീതിയില്‍ ബലിതര്‍പ്പണം നടത്തുന്നതിന് കര്‍മ്മികളെയും പ്രത്യേക ബലിപ്പുര നിര്‍മ്മാണവും പൂര്ത്തീകിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 28ന് നടക്കുന്ന ലക്ഷാര്‍ച്ചനയും കളഭാഭിഷേകത്തിനും തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവര് കാര്‍മ്മികത്വം വഹിക്കും.
ചങ്ങനാശേരി: പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ ക്ഷേത്രഗീതാമണ്ഡപത്തില് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ നടത്തും. ആഗസ്റ്റ് 13, 14 തീയതികളില്‍ നടക്കുന്ന മത്സരങ്ങൡ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, വയസ്സ്, പഠിക്കുന്ന സ്ഥാപനം, ക്ലാസ്, പങ്കെടുക്കുന്ന ഇനങ്ങള്‍ മേലധികാരികളുടെ സാക്ഷ്യപത്രത്തോടുകൂടി ജനറല്‍ കണ്‍വീനര്‍, തൃക്കണ്ണാപുരം ക്ഷേത്രം, എന്‍എസ്എസ് ഹെഡാഫീസ് , പെരുന്ന, ചങ്ങനാശേരി എന്ന വിലാസത്തില്‍ 23ന് ഉച്ചയ്ക്ക് 3ന് മുമ്പായിഅപേക്ഷിക്കണം. യു.പി, ഹൈസ്കൂള്‍, കോളേജ് വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരം ഉണ്ടാകും. കീര്ത്തനാപാാലപനം, ഉപന്യാസരചന, പദ്യം കാണാതെ ചൊല്ലല്‍, ക്വിസ് മത്സരം, പ്രസംഗ മത്സരം, ഭജന, കഥാകഥനം, ചിത്രരചന, തിരുവാതിരകളി, ടാബ്ലോ, പ്രച്ഛന്നവേഷം മുതലായവ മത്സര ഇനങ്ങളാണ്. ആഗസ്റ്റ് 13ന് രാവിലെ നടക്കുന്ന ഉദ്ഘാടനത്തില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ ഭദ്രദീപം തെളിക്കും. 14ന് വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിജയികള്‍ക്ക് നിര്‍വ്വഹിക്കും.
ചങ്ങനാശേരി: കൈനടി കരുമാത്ര ക്ഷേത്രത്തിലെ കര്‍ക്കിടകവാവു ഉത്സവം ആഗസ്റ്റ് 2ന് നടക്കും. 26ന് രാവിലെ 10ന് സര്പ്പക്കാവില് വിശേഷാല്‍ സര്‍പ്പപൂജയും കലശപൂജയും നടക്കും. തന്ത്രി മുഖ്യന് തോട്ടയ്ക്കാട് കല്ലമ്പള്ളി ഇല്ലം കെ.കെ. വിഷ്ണു നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഗസ്റ്റ് 1ന് 6.30ന് ദീപാരാധനയും സോപാന സംഗീതവും തുടര്‍ന്ന് രാത്രി സംഗീതാരാധനയും നടക്കും. രാത്രി 9ന് പ്രധാന വഴിപാടായ വെള്ളംകുടിവെപ്പ്, രണ്ടുനടകളിലും ഉണ്ണിയപ്പം പ്രസാദം നിവേദിച്ചു പ്രത്യേക പൂജകള്‍ നടത്തി രാത്രി നടയടയ്ക്കും. 2ന് രാവിലെ 5ന് കര്‍ക്കിടകവാവ് ദര്‍ശനം ആരംഭിക്കും. വെള്ളംകുടിക്ക് നിവേദിച്ച് ഉണ്ണിയപപ്പം പ്രസാദവിതരണവും തുടര്‍ന്ന് നടക്കും.
കുമാരനല്ലൂര്‍: രാമായണ മാസാചരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭവനങ്ങളില്‍ ഇന്നു മുതല്‍ രാമായണ പരായണവും ഭജനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: