മാവേലിക്കര: രാമായണ മാസാചരണത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂര്‍ സംഘടനാ ജില്ലയില്‍ എട്ട് പ്രഖണ്ഡുകളിലായി 2000 രാമായണ സത്സംഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ല സമിതി യോഗം അറിയിച്ചു.
ഭവനങ്ങള്‍ തോറുമുള്ള രാമായണ പാരായണം, ബാലസാംസ്‌കാരിക കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രാമായണ പ്രശ്‌നോത്തരികള്‍, നഗര സങ്കീര്‍ത്തനങ്ങള്‍, മഹാസത്സംഗങ്ങള്‍ എന്നിവയും ജില്ലയില്‍ വ്യാപകമായി നടത്തും. കൂടാതെ പണവും പ്രണയവും പ്രലോഭനവും നല്‍കി നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലും വ്യാപകമാകുന്നതില്‍ യോഗം ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അടുത്തകാലത്തായി സംശയകരമായ സാഹചര്യത്തില്‍ അപ്രത്യക്ഷരായ മുഴുവന്‍ ആളുകളെ ക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. കൂടാതെ മത ബോധന കേന്ദ്രങ്ങള്‍ എന്ന രീതിയില്‍ തീര്‍ത്തും രഹസ്യസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ചില കേന്ദ്രങ്ങളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ന്യൂനപക്ഷ സംരക്ഷണം എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് ഇക്കൂട്ടര്‍ നടത്തുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കുനേരെ ബജ്‌രംഗദളിന്റെയും ദുര്‍ഗാവാഹിനിയുടെയും ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരുഭിക്കുവാനും ജില്ലാ സമിതി യോഗം തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് അഡ്വ. പ്രതാപ് ജി. പടിക്കല്‍, സെക്രട്ടറി എന്‍. രാജന്‍, സി. ജയചന്ദ്രന്‍, അനില്‍കുമാര്‍ കണ്ടിയൂര്‍, ലാലു മാന്നാര്‍, എം. പ്രഗത്ഭന്‍, പ്രസാദ് പുതുപ്പള്ളി, സിജു മാവേലിക്കര എന്നിവര്‍ പ്രസംഗിച്ചു.
















