Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

14 കിലോ കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 12:56 pm IST
inPalakkad

ചിറ്റൂര്‍/കൊല്ലങ്കോട്: കേരളത്തിലേക്ക് ബസില്‍ കടത്തിവരുകയായിരുന്ന 14 കിലോയോളം കഞ്ചാവ് പിടികൂടി. നാല് പേര്‍ അറസ്റ്റില്‍. ഇന്നലെ മൂന്ന് വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും കഞ്ചാവ് പിടിച്ചത്. ഉച്ചയ്‌ക്ക് രണ്ടേമുക്കാലോടെ പൊള്ളാച്ചില്‍ നിന്നും തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവ് കൊല്ലങ്കോട് എക്‌സൈസ് സംഘം കുതിര മൂളിയില്‍ പിടികൂടി. തുടര്‍ന്ന് വൈകുന്നേരം മൂന്നേകാലിന് ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റിനു സമീപത്തുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെ എസ്.ആര്‍.ടി.സിയില്‍ വെച്ച് സ്‌കൂള്‍ ബാഗില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവും പിടിച്ചു. ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഒളിച്ചുകടത്തിയ ആറരകിലോ കഞ്ചാവുമായാണ് മറ്റൊരു പ്രതി പിടിയിലായത്.

ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഒളിച്ചുകടത്തിയ ആറരകിലോ കഞ്ചാവുമായി മധുര ഉശിലംപട്ടി നാഗരാജന്റെ മകന്‍ തങ്കപ്പാണ്ടി (28)യാണ് അറസ്റ്റിലായത്. ചെങ്കോട്ട-കോഴിക്കോട് ബസിലാണ് ബാഗിലാക്കി കഞ്ചാവ് കൊണ്ടുവന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയ്‌ക്ക് എക്‌സൈസ് അധികൃതരുടെ വാഹനപരിശോധനയ്‌ക്കിടെയാണ് ലഹരിവസ്തു കണ്ടെത്തിയത്.

ആന്ധ്രയില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്പന നടത്തുന്നതിനാണെന്നും ഇടനില വില്പനക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിക്കാറുണ്ടെന്നും പ്രതി മൊഴി നല്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, സുരേഷ്, സജീവ് എന്നിവരാണ് കഞ്ചാവു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൊല്ലങ്കോട്ട് നടന്ന കഞ്ചാവ് വേട്ടയില്‍ കൊടുങ്ങല്ലൂര്‍ ഇടത്തുരുത്തി ചൂണ്ടയില്‍ ധനേഷ് (32) നെ അറസ്റ്റു ചെയ്തു. സ്‌കൂള്‍ ബാഗിലായി പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉദുമല്‍ പേട്ടയില്‍ നിന്നും തൃപ്രയാറിലേക്ക് കൊണ്ടു പോകുകയായിരുന്നതായി ധനേഷ് മൊഴി നല്‍കി. ഇതിനകം നിരവധി കേസുകളില്‍ ശിക്ഷ ലഭിച്ചയാളാണ് ധനേഷ്. വധശ്രമം, കുഴല്‍പ്പണം, പിടിച്ചുപറി, കഞ്ചാവ് കടത്ത് തുടങ്ങിയ 16 കേസുകളിലെ പ്രതിയായ ഇയാള്‍ ഗുണ്ടാ ആക്റ്റ് പ്രകാരം 6 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഓമനക്കുട്ടന്‍ പിള്ള, അസ്സി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വി.സജീവന്‍, സി.ഇ.ഒമാരായ നാസര്‍, ഉണ്ണികൃഷ്ണന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ അടങ്ങുന്ന സംഘം കുതിര മൂളിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കൊല്ലങ്കോട് പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈകുന്നേരം മൂന്നേകാലിന് ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക്‌പോസ്റ്റിനു സമീപത്തുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെ എസ്.ആര്‍.ടി.സിയില്‍ വെച്ച് സ്‌കൂള്‍ ബാഗില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവും പിടിച്ചു. പുതുക്കാട് മുത്തറത്തിക്കര സ്വദേശികളായ വിഷ്ണു (20), കോമാത്ത് സുബീഷ് (20) എന്നിവരില്‍ നിന്നായി രണ്ടു ബാഗുകളിലായാണ് കഞ്ചാവ് പിടികൂടിയത്.

ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അക്ബര്‍, നൈസാം, സി ഐ. എന്‍എസ്.സലീഷ്, എസ്.ഐ. സഞ്ചീവ് കുമാര്‍, സിപിഒ ജയകുമാര്‍, വി സി.പി.ഒമാരായരാജേഷ് വി രാമദാസ്, എന്‍ രതീഷ്, ഗസറ്റഡ് ഓഫീസര്‍ എല്‍.എസ്.ജി.ഡി സെക്ടഷന്‍ അസി: എഞ്ചിനീയര്‍ രവി എന്നി്വര മുമ്പാകെയാണ് പ്രതികളെ അറസ്റ്റു ചെയ്ത് തൊണ്ടിമുതല്‍ പരിശോധന നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.