കൊല്ലം: ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന വിജിലന്‍സ് ഓഫീസ് മാര്‍ച്ചിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കത്തയച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെയും സംസ്ഥാനത്തെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുവാന്‍ ഐഎന്ടിയിസി നേതാവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം പരസ്യപ്രസ്താവന നല്‍കുകയും കൊല്ലത്ത് യോഗം വിളിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിക്ക് പ്രധാനകാരണം ഇയാള്‍ നടത്തിയിട്ടുള്ള കശുവണ്ടി മേഖലയിലെ അഴിമതി തന്നെയാണെന്ന് നേതാക്കള്‍ കത്തില്‍ ആരോപിച്ചു. പ്രത്യേകിച്ച് കൊല്ലം ജില്ലയില്‍ ഈ പ്രശ്നം കാര്യമായി ബാധിച്ചു. കശുവണ്ടിമേഖലയെ താറുമാറാക്കുന്ന സമീപനമാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായത്. കശുവണ്ടി മേഖലയില്‍ പണി യെടുക്കുന്ന നിരവധി വോട്ടര്‍മാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇവരെല്ലാം തന്നെ ചന്ദ്രശേഖരന്റെ പ്രവര്‍ത്തി മൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാനിടയായി. കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ്അന്വേഷണം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാനായിരുന്ന ചന്ദ്രശേഖരനെയും എംഡി രതീഷിനെയും പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. പരസ്യമായി എല്ലാവര്ക്കും ചന്ദ്രശേഖരന് കശുവണ്ടി മേഖലയില്‍ വന്‍അഴിമതി നടത്തിയിട്ടുണ്ടെന്നറിയാമെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ ഐഎന്‍ടിയുസി പോലുള്ള തൊഴിലാളി പ്രസ്ഥാനം മാര്‍ച്ച് നടത്തരുതെന്നും ഇവര്‍ നല്കിയ കത്തില്‍ പറയുന്നു. ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്കുട്ടിനായര്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വൈ.ഷാജഹാന്, അഡ്വ.ബി.തൃദീപ്കുമാര്‍, പി.കെ.രവി, അഡ്വ. തോമസ് വൈദ്യന്, അഡ്വ.പി.എസ്.പ്രദീപ്, ചിതറ മുരളികെആര്വി ഷാജന്, എ.ഷംഹൈബു, എസ്. ശ്രീലാല്‍, സിസിലി സ്റ്റീഫന്‍, മുനമ്പത്ത് വഹാബ്, തങ്കച്ചന്, ലിലാകൃഷ്ണന്‍, പ്രസാദ് നാണപ്പന്. അഡ്വ.ജി.മോഹനന് എന്നിവരാണ് കത്തയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: