പത്തനാപുരം: പന്നിയിറച്ചിയുമായി തൊഴിലാളി പിടിയില്‍. ആനപ്പാറ എസ് എഫ്സികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരന് ബിനു (37) ആണ് പിടിയിലായത്. പത്തനാപുരം റേഞ്ചിലെ വെള്ളംതെറ്റി കുമരംകുടിയില്‍ നിന്നുമാണ് പ്രതി പന്നിയെ പിടികൂടിയത്. ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ പന്നി നടക്കാനാകാതെ കിടന്നപ്പോള്‍ പിടികൂടുകയായിരുന്നു. വനത്തിനുള്ളില്‍ വച്ച് തന്നെ ചെറിയ കഷ്ണങ്ങളാക്കി വില്‍പ്പന നടത്തുകയും ചെയ്തു. പുന്നല സ്വദേശിയായ ഒരാള്‍ ബിനുവില്‍ നിന്നും പന്നിയിറച്ചി വാങ്ങിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബാക്കിയുള്ളത് വീടിനുള്ളില്‍ സൂക്ഷിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പാത്രത്തിലും ബക്കറ്റിലും സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് പിടിയിലായ ബിനു. വനംവകുപ്പ് ഉദ്യോഗസ്ഥരായ മധുസൂദനന്, ഷിബു, സി.ശ്യാംചന്ദ്, രാജേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: