കൊട്ടാരക്കര: നവാഗതരെ വരവേല്‍ക്കുന്നതിനിടയില്‍ കൊട്ടാരക്കര എസ്ജി കോളേജില്‍ എസ്എഫ് ഐ ആക്രമണം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കൊട്ടാരക്കരയില്‍ ഇന്ന് എബിവിപി പഠിപ്പുമുടക്ക്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുക്കിയ സ്വാഗത പരിപാടിക്ക് നേരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടു. കോളേജിന് പുറത്തുനിന്ന് എത്തിയവരുടെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ വിവിധസംഘടനകളില്പെട്ട ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
ഇവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപി കൊട്ടാരക്കര നഗര്‍ പരിധിയില്‍ പഠിപ്പ് മുടക്കും. ഇന്നലെ രാവിലെ 10നാണ് സംഭവം. വിദ്യാര്‍ത്ഥി സംഘടനകളിലേക്ക് നവാഗത വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനായി കോളേജിലെ വിവിധ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകളില്‍ എത്തി കുട്ടികളെ വിളിച്ചിറക്കുകയായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ ചേര്‍ത്ത വിദ്യാര്‍ത്ഥികളെ മറ്റ് പാര്ട്ടിക്കാര് മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ എത്തിയതോടെയാണ് പരസ്പരം വാക്കേറ്റം ആരംഭിക്കുന്നത്. വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് സംഘര്‍ഷം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ വിവിധ സംഘടനകളില്‍പ്പെട്ടവര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ എല്ലാ ക്യാമ്പസിലും അക്രമത്തിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ അക്രമം അഴിച്ചുവിടുന്നതെന്ന് എബിവിപി നഗര്‍സമിതി ആരോപിച്ചു. കോളേജിലും പരിസരത്തും പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: