കൊച്ചി: പ്രതിരോധനിര താരം പ്രത്വിക് ചൗധരി കേരള ബ്ലാസ്‌റ്റേഴ്‌സിൽ. ആദ്യമായാണ് ചൗധരി ഐഎസ്എല്ലിൽ കളിക്കാനെത്തുന്നത്.
2011-ൽ എയർ ഇന്ത്യൻ ടീമിലൂടെയാണ് പ്രത്വിക് ചൗധരി പ്രൊഫഷണൽ ഫുട്‌ബോൾ രംഗത്തേക്കെത്തുന്നത്. എന്നാൽ പരിക്കുകാരണം പലപ്പോഴും പുറത്തിരിക്കേണ്ടിവന്ന പ്രത്വിക് 2013-ൽ രംഗ്ദജീദ് എഫ്‌സിയിലൂടെ കളിക്കളത്തിൽ തിരിച്ചെത്തി.
എന്നാൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. പിന്നീട് 2014-15 സീസണിൽ മോഹൻബഗാനിലേക്ക് മാറിയെങ്കിലുമ ഒരു മത്സരത്തിലും കളിക്കാനിറങ്ങിയില്ല. നിലവിൽ ഐ ലീഗിൽ മുംബൈയുടെ താരമാണു പ്രത്വിക്. സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയിലേക്കാണ് ഈ മുപ്പതുകാരൻ എത്തുന്നത്.
















