ബാംഗ്ലൂർ: മലയാളി താരം കെടി ഇർഫാന് ഒളിമ്പിക്സ് യോഗ്യതയില്ല. ഇരുപത് കിലോമീറ്റർ നടത്തത്തിൽ യോഗ്യത നേടിയെങ്കിലും ആദ്യ മൂന്ന് സ്ഥാനം നേടിയ മൂന്ന് പേരോടൊപ്പമെത്താൻ ഇർഫാന് കഴിയാതെ പോയതാണ് അദ്ദേഹത്തിന്റെ ഒളിമ്പിക്സ് മോഹങ്ങൾക്ക് വിനയായത്.
കാല്‍മുട്ടിലെ പരിക്കുമൂലം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇര്‍ഫാന്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. നേരത്തെ ഇർഫാൻ 2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പുതിയ ദേശീയ റെക്കോർഡ് കുറിച്ചിരുന്നു.
















