Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ ജപ്പാന്‍ മസ്തിഷ്‌ക ജ്വരം; പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 12:55 am IST
inKannur

കണ്ണൂര്‍: ജില്ലയില്‍ കല്ല്യാശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള മൊട്ടമ്മലില്‍ 60 വയസ്സുള്ള ആള്‍ക്ക് ജപ്പാന്‍ മസ്തിഷ്‌ക ജ്വരം (ജാപ്പനീസ് എന്‍സഫലൈറ്റിസ്) സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി.കെ.ബേബിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എം.കെ.ഷാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. സുനില്‍ദത്തന്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി എന്നിവരടങ്ങുന്ന വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ഓമനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകു സാന്ദ്രതാ പഠനം, ഫോഗിങ്ങ്, ജൈവകീടനാശിനി തളിക്കല്‍, ഗപ്പി മത്സ്യ നിക്ഷേപം എന്നിവ നടത്തി. കല്ല്യാശ്ശേരി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി ശ്രീധരന്‍, ഡോ.ലതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമീപത്തെ നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവ ല്‍ക്കരണം നടത്തി. പ്രദേശം ആരോഗ്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

ആര്‍ബോ വൈറസ് ഗ്രൂപ്പിലെ സീറോളജിക്കല്‍ ഗ്രൂപ്പ് ബി യിലുള്ള ഫ്‌ളാവി വൈറസ് എന്ന രോഗാണുവാണ് തലച്ചോറിനെ ബാധിക്കുന്ന മാരകമായ ജപ്പാന്‍ ജ്വരം മനുഷ്യനില്‍ ഉണ്ടാക്കുന്നത്. ക്യൂലക്‌സ് വിഷ്ണുയി ഗ്രൂപ്പിലുള്ള ക്യൂലക്‌സ് ട്രൈറ്റീനിയോറിങ്കസ് കൊതുകുകളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. നെല്‍പ്പാടങ്ങളിലും കളകള്‍ നിറഞ്ഞ ജലാശയങ്ങളിലുമാണ് ഈ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. സന്ധ്യാസമയത്തിനു ശേഷവും നന്നേ പുലര്‍ച്ചെയുമാണ് ഇവ കടിക്കുക.

വളര്‍ത്തുമൃഗങ്ങളായ പന്നി, കന്നുകാലികള്‍, കൊക്കുവര്‍ഗത്തില്‍പ്പെട്ട ജലപക്ഷികള്‍, വവ്വാല്‍ ഇനത്തില്‍പ്പെട്ട ജീവികള്‍ എന്നിവയില്‍ രോഗലക്ഷണമുണ്ടാക്കാതെ തന്നെ വൈറസ് കാണും. കൊതുകു വഴി വൈറസ് പക്ഷിമൃഗാദികളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പകരുന്നില്ല.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പെട്ടെന്നുള്ള ശക്തമായ പനി, കഠിനമായ തലവേദന, ഓക്കാനം, ചിലപ്പോള്‍ ഛര്‍ദ്ദി, ദേഹമാസകലം വേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. രണ്ടാംഘട്ടമാകുന്നതോടെ കഴുത്തുവേദന, കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ, കൈ കാലുകള്‍ക്ക് തളര്‍ച്ച, വിറയലും കോച്ചലും, ഓര്‍മ്മക്കുറവ്, കാഴ്ച ക്കുറവ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികവിഭ്രാന്തി, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. യഥാസമയം ചികിത്സ തേടാതിരുന്നാല്‍ മരണം വരെ സംഭവിക്കാം.

പന്നി, മറ്റു വളര്‍ത്തുമൃഗങ്ങള്‍, താറാവ്, കൊക്ക് മുതലായ ജലപക്ഷികള്‍എന്നിവയുമായി ഇടപഴകുന്നവര്‍ കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം. ദേശാടനപക്ഷികള്‍ എത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ടുകളില്‍ കൂത്താടി ഭോജിമത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളര്‍ത്തുക. കുളങ്ങളിലും തോടുകളിലും കാണുന്ന ജലസസ്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുക. കൊതുകുകടി ഏല്‍ക്കാതിരിക്കത്തക്ക വിധത്തില്‍ വസ്ത്രം ധരിക്കുക. കൊതുകുകടിയില്‍ നിന്നും രക്ഷ നേടാനുള്ള വ്യക്തിഗത നടപടികള്‍ സ്വീകരിക്കുക. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ബേബി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.