മട്ടന്നൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ്, മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍, പായം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മത്സ്യകര്‍ഷകദിനാചരണം നടത്തി. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എ.കെ.നാരായണന്‍ ക്ലാസെടുത്തു. ടി.ഭരതന്‍, കെ.ബ്രിജിന എന്നിവര്‍ സംസാരിച്ചു.
















