കണ്ണൂര്‍: പയ്യന്നൂരില്‍ കൊലപാതകങ്ങളും വ്യാപക അക്രമങ്ങളും നടന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ക്രമസാമാധാന നില വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പയ്യന്നൂരിലെത്തി. ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും തുടര്‍ന്ന് പയ്യന്നൂരിലെത്തുകയുമായിരുന്നു.
















