തെരേസാ മേയ്
ലണ്ടൻ: ആഭ്യന്തര സെക്രട്ടറി തെരേസാ മേയ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി. ഏക എതിരാളിയായിരുന്ന ആൻഡ്രിയ ലീഡ്‌സം മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് മേയുടെ പ്രധാനമന്ത്രിപദം ഉറപ്പായത്. പാർട്ടിയിൽ നിന്ന് തനിക്ക് മതിയായ പിന്തുണയില്ലെന്ന കാര്യം പറഞ്ഞാണ് ഊർജ്ജ മന്ത്രി കൂടിയായ ലീഡ്‌സമിന്റെ പിന്മാറ്റം. കഴിഞ്ഞാഴ്ചയാണ് ഇരുവരെയും പാർലമെന്റംഗങ്ങൾ പ്രധാനമന്ത്രി പദത്തിലെക്കുള്ള പട്ടികയിലുൾപ്പെടുത്തിയത്. ബ്രെക്‌സിറ്റിനെ തുടർന്ന് ഡേവിഡ്കാമറൂൺ രാജി വച്ച സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങിയത്.
















