Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഷാ പരിണയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 07:12 pm IST
in Samskriti

ഭാഗവതത്തിൽ നിന്നൊരു കഥ  

മഹാബലിയുടെ മൂത്ത പുത്രനാണ് ബാണൻ. ബാണൻ ശോണിതപുരത്തിന്റെ രാജാവാണ്. മഹാബലിയെപ്പോലെതന്നെ ദാനശീലനും കരുണയുള്ളവനുമായിരുന്നു. സദാ സമയവും ശിവനെ മനസ്സിൽ ധ്യാനിച്ച് നടക്കുന്നവനുമാണ്. ഈശ്വരനിശ്ചയമെന്നുപറയട്ടെ ദേവന്മാർ ബാണന് കിങ്കരന്മാരായിത്തീർന്നു. ശിവൻ താണ്ഡവമാടുമ്പോൾ ബാണൻ തന്റെ ആയിരം കൈകൾ കൊണ്ട് വാദ്യങ്ങൾ കൊട്ടി ശിവനെ സന്തോഷിപ്പിച്ചു.

ഈ സന്തോഷാധിക്യത്താൽ ബാണന് ശിവൻ ഇഷ്ടവരം കൊടുത്തു. ശിവപുരിയെ കാത്തുസംരക്ഷിക്കുന്നവരുടെ അധിപതിയായി ഇരുന്നുകൊള്ളുകയെന്നതായിരുന്നു വരം. ബാണന് പദവിയും ഐശ്വര്യവും വർദ്ധിച്ചപ്പോൾ അഹങ്കാരം കൂടി. ബാണൻ തലയിൽ ധരിച്ചിരുന്ന പ്രകാശിതമായ കിരീടം ശിവപാദത്തിൽ സ്പർശിച്ച് അദ്ദേഹത്തോടു പറഞ്ഞു.

‘അങ്ങ് എനിക്കു തന്ന ഈ ആയിരം കൈകൊണ്ട് എന്താ ഫലം. എന്നോട് എതിർക്കുവാൻ ത്രിലോകത്തിൽ അങ്ങയെ അല്ലാതെ മറ്റാരേയും കാണുന്നില്ല. ശത്രുക്കളില്ലാത്തതു കൊണ്ട് എന്റെ കൈത്തരിപ്പ് മാറുന്നില്ല. ഞാൻ മലകളെ കുത്തിപ്പൊടിയാക്കി.

ദിഗ്ഗജങ്ങളുടെ നേർക്കുപോയി. അവ എന്നെക്കണ്ട് ഭയന്നോടി. അങ്ങയെയല്ലാതെ മറ്റൊരു യോദ്ധാവിനെ കാണുന്നില്ല.’

‘ഹേ,മൂഢ. നിന്റെ ഗൃഹത്തിൽ കെട്ടിയ കൊടി എപ്പോൾ പൊട്ടിവീഴുന്നുവോ അപ്പോൾ എനിക്ക് സദൃശ്യനായ ഒരു യോദ്ധാവിനോട് നീ യുദ്ധം ചെയ്യും. അങ്ങനെ നിന്റെ അഹങ്കാരം ശമിക്കും.’ ശിവന് ക്രോധം അടങ്ങിയില്ല.

ബാണൻ ഇതുകേട്ടു സന്തോഷിച്ചു. തന്റെ ആഗ്രഹം നിറവേറുന്നത് മനസ്സിലിട്ട് താലോലിച്ചു.

ബാണന്റെ പുത്രി ഉഷ ഒരു ദിവസം ഉറക്കത്തിൽ ഒരു സ്വപ്‌നം കണ്ടു. അതീവ സുന്ദരനായ ഒരു കോമളകുമാരനുമായി രതിക്രീഡാസുഖം അനുഭവിച്ചതായി കണ്ടു. ആ യുവാവിനെ അവളൊരിക്കലും നേരിട്ടു കണ്ടിട്ടുമില്ല. അങ്ങനെയൊരാളെ സ്വപ്‌നം കാണുന്നത് അസാധാരണത്വമായിരുന്നു. അവൾ അവനെ അവിടെയെല്ലാം തിരഞ്ഞു. ഉഷയ്‌ക്ക് അതൊരു സ്വപ്‌നമായി തോന്നിയിരുന്നില്ല. അവളെ കളിപ്പിക്കാൻ അവൻ ഒളിച്ചിരിക്കയാണെന്ന് കരുതി ഉച്ചത്തിൽ വിളിച്ചു നടന്നു.

‘എന്റെ കാന്താ…നീയെവിടെപ്പോയി.’

ഉഷ വിളിച്ചു നടക്കുന്നതു കേട്ട് തോഴിമാർക്ക് അങ്കലാപ്പായി. മന്ത്രി കുംഭാണ്ഡന്റെ മകൾ ചിത്രലേഖയാണ് അവളുടെ സഖിമാരിൽ പ്രധാനി. അവൾ ഉഷയെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു.

‘ഉഷെ, കന്യകയായ നിനക്ക് ഭർത്താവ് എങ്ങനെയുണ്ടായി.എവിടുന്നുണ്ടായി. ഞങ്ങൾ അറിഞ്ഞില്ലല്ലോ സ്വയംവരം കഴിഞ്ഞത്.’

ചിത്രലേഖയുടെ ചോദ്യം കേട്ടപ്പോഴാണ് ഉഷയ്‌ക്ക് സ്ഥലകാല ബോധം വന്നത്.അവൾ കണ്ടത് സ്വപ്‌നമായിരുന്നെന്ന് ബോധ്യമായത്.ചിത്രലേഖയോട് ഉഷ സ്വപ്‌നത്തിൽ കണ്ട കാര്യം പറഞ്ഞു.

‘ഞാൻ സുന്ദരനായ ഒരു യുവാവിനെ കണ്ടു. അദ്ദേഹം മഞ്ഞപ്പട്ടു ധരിച്ചിരുന്നു. ശ്യാമള നിറമാണ്. പങ്കജാക്ഷനാണ്. സ്ത്രീകളുടെ ഹൃദയ ചോരനാണ്. അധരാമൃതത്തിന്റെ മാധുര്യം എന്നെ അദ്ദേഹം മനസ്സിലാക്കിച്ചു.അത് വീണ്ടും കിട്ടുവാൻ ഞാനാഗ്രഹിക്കുന്നു.എന്നെ ഈ വിഷമത്തിൽ തള്ളിയിട്ടിട്ട് എവിടെയൊ പോയി.’

‘നീ വിഷമിക്കണ്ട ഉഷെ. ഈ ത്രിലോകത്തിൽ എവിടെയെങ്കിലും അങ്ങനെയൊരു വ്യക്തിയുണ്ടെങ്കിൽ ഞാൻ കൊണ്ടുവന്നു തരും നിനക്ക്. അദ്ദേഹം ആരാണെന്നു പറയു.’

‘അദ്ദേഹമാരാണെന്ന് എനിക്കറിയില്ല.ആ രൂപം കണ്ടാൽ ഞാൻ പറയാം.’

ചിത്രലേഖ ചെറുപ്പക്കാരായ ദേവ ഗന്ധർവ്വന്മാരുടേയും സിദ്ധ ചാരണന്മാരുടേയും പന്നഗന്മാരുടേയും ദൈന്യന്മാരുടേയും വിദ്യാധരന്മാരുടേയും യക്ഷന്മാരുടേയും മനുഷ്യരുടേയും ചിത്രങ്ങൾ വരച്ചു കാണിച്ചു. കൂട്ടത്തിൽ! വൃഷ്ണി വംശജരായ ശുരസേനൻ, വസുദേവൻ, ബലരാമൻ, ശ്രീകൃഷ്ണൻ, ശ്രീകൃഷ്ണന്റെ പുത്രൻ പ്രദ്യുമ്‌നൻ എന്നിവരുടേയും ചിത്രം വരച്ചു കാണിച്ചു.പ്രദ്യുമ്‌നനെ കണ്ടപ്പോൾ ഉഷയ്‌ക്ക് ലജ്ജ തോന്നി. എന്നാൽ അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ പുത്രൻ അനിരുദ്ധനെ കണ്ടപ്പോൾ അവൾക്ക് സന്തോഷം അലതല്ലി.

എന്നെ ആനന്ദിപ്പിച്ച ആ സ്വപ്‌ന പുരുഷകേസരി ഇദ്ദേഹം തന്നെ’ ബഅവൾ തറപ്പിച്ചു പറഞ്ഞു.

ചിത്രലേഖ ഒരു ചിത്രകാരി മാത്രമല്ല സിദ്ധികളുള്ള യോഗിനിയുമായിരുന്നു. അനിരുദ്ധന്റെ എല്ലാ വിവരവും അറിയുന്ന അവൾ ദ്വാരകയിലേക്ക് ആകാശത്തിൽ കൂടി യാത്രയായി. ആകാശ ഗമനം അഷ്ടസിദ്ധികളിൽ ഒന്നാണ്. ദ്വാരകയിൽ രാജധാനിയിൽ പട്ടുകിടക്കയിൽ കിടന്നുറങ്ങുന്ന അനിരുദ്ധനെ യോഗസിദ്ധികൊണ്ട് ഉണർത്താതെ തൂക്കിയെടുത്ത് ബാണപുരിയിൽ ഉഷയുടെ കിടപ്പറയിൽ കൊണ്ടുവന്നുവെച്ചു. ഉഷ ആനന്ദത്തിൽ ആറാടി.

‘ചിത്രലേഖേ ,എന്റെ ജീവിതത്തിൽ ഞാൻ നിന്നോട് കടപ്പെട്ടവളായിരിക്കും. ഒരു കാലത്തും ഞാനിതു മറക്കില്ല.’

ഉഷയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.

പുരുഷപ്രവേശനം നിരോധിച്ച അന്തപ്പുരത്തിൽ ഉഷ അനിരുദ്ധനോടു കൂടി സുഖമായി താമസിച്ചു. അതീവ രഹസ്യമായി. അവൾ അവന് പലവിധത്തിൽ സന്തോഷം കൊടുത്ത് ആരാധിച്ചു. ദിവസങ്ങൾ കടന്നുപോയത് അനിരുദ്ധൻ അറിഞ്ഞതേയില്ല. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ ഉഷയിൽ ഗർഭലക്ഷണങ്ങൾ കണ്ടു തുടങ്ങി. മൂടിവക്കാവുന്നതല്ലല്ലോ. അത് പുറത്താകുകതന്നെ ചെയ്യും. കാവൽക്കാർ ബാണനെ അറിയിച്ചു .

‘മഹാരാജൻ മാപ്പാക്കണം. അടിയങ്ങൾ ഒരു വിവരം ഉണർത്തിക്കാൻ വന്നതാണ്.’ ബ കാവൽഭടന്മാരിൽ പ്രധാനി.

‘എന്താ കുമാരിയുടെ അന്തപ്പുര കാവൽക്കാരെല്ലാവരുമുണ്ടല്ലോ. എന്താണ് നമ്മെ ഉണർത്തിക്കാനുള്ളത്.’

‘മഹാരാജൻ അടിയങ്ങളോട് പൊറുക്കണം. ഞങ്ങൾ യാതൊരു വിധത്തിലും കുറ്റക്കാരല്ല. ഞങ്ങളാരും അന്തപ്പുരം പാറാവ് വിട്ട് വെളിയിൽ പോയിട്ടില്ല. പക്ഷെ ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്കറിയില്ല പ്രഭോ.’

ഒന്നും മനസ്സിലാകാതെ ബാണൻ കാവൽഭടന്മാരെ മാറി മാറി നോക്കി. എല്ലാവരും പേടിച്ചരണ്ടിരിക്കുന്നു. ശരീരം ഭയന്ന് വിറയ്‌ക്കുന്നു.

‘എന്താണ് നിങ്ങൾക്ക് പറയുവാനുളളത്. നാം അക്ഷമനാകുന്നു. പറയുക വേഗം.’

‘തിരുമനസ്സുകൊണ്ട് തെറ്റാണെങ്കിൽ പൊറുക്കണം. കുമാരി ഉഷ, കുമാരിയല്ലാതായോ എന്നൊരു സംശയം. അതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു മഹാരാജൻ.’

‘നിങ്ങൾ പറയുന്നത്…’

‘കുമാരിയുടെ തിരുവയർ നിറയുന്നോ എന്നൊരു …’

‘ഹേ…അസംബന്ധം. അന്തപ്പുരത്തിന് നിങ്ങൾ കാവലുണ്ടായിരുന്നല്ലോ. പിന്നെ ഇതെങ്ങനെ…’

‘ഇല്ല,മഹാരാജൻ. ഞങ്ങൾക്കറിയില്ല. ദേവി പുറത്തു പോയിട്ടില്ല.തീർച്ച.’

‘അവിശ്വസിനിയമാണ്.’ ബദേഷ്യം തുള്ളി ബാണൻ സിംഹാസനത്തിൽ നിന്നിറങ്ങിപ്പോയി. നേരെ ഉഷയുടെ അന്തപ്പുരത്തിലെത്തി.

അവിടെ ഉഷയോടൊന്നിച്ച് പകിട കളിക്കുന്ന അനിരുദ്ധനെ കണ്ടു മുട്ടി. അതീവ സുന്ദരനായ ചെറുപ്പക്കാരൻ മല്ലികമാല കഴുത്തിൽ ചാർത്തിയിട്ടുണ്ട്. ഉഷയുടെ നെറ്റിയിലെ കുങ്കുമം ആ മാലയിൽ പറ്റിയിട്ടുണ്ട്. ബാണനെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവർ കളിച്ചുകൊണ്ടുതന്നെയിരുന്നു. ബാണന് ദേഷ്യവും പകയുമുണ്ടായി.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.