Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജാഗ്രത വാക്കില്‍ മാത്രം പോര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 10:22 am IST
inVicharam

ലോകത്തിന്റെ പലഭാഗത്തും ചോരച്ചാലൊഴുക്കുന്ന ഇസ്ലാമിക ഭീകരതയുടെ കണ്ണികള്‍ കേരളത്തിലും വ്യാപിച്ചുവെന്ന് കേള്‍ക്കുന്നത് ആദ്യമായിട്ടല്ല. ഏതാണ്ട് കാല്‍നൂണ്ടായി അന്താരാഷ്‌ട്ര ബന്ധമുള്ള ഭീകരസംഘടനകള്‍ കേരളത്തില്‍ കടുംകൃഷി ആരംഭിച്ചിട്ട്. അത് പ്രത്യക്ഷമായത് ഐഎസ്എസ് എന്ന സംഘടനയുടെ ആവിര്‍ഭാവത്തോടെയാണ്.

ഭീകരസംഘടനയായ ഐഎസ്എസിലേക്ക് വന്‍തോതില്‍ ചെറുപ്പക്കാരെ റിക്രൂട്ട്‌ചെയ്യുകയും അവരെ അക്രമോത്സുകരാക്കുകയും ചെയ്യുന്നതായിരുന്നു പ്രവര്‍ത്തന രീതി. 1991 ഏപ്രില്‍ ഒന്നിന് ആറു ജില്ലകളിലായി 86 സ്ഥലങ്ങളില്‍ അക്രമം അഴിച്ചുവിട്ട ഐഎസ്‌ഐസിന്റെ സ്ഥാപകന്‍ അബ്ദുള്‍നാസര്‍ മദനി തീവ്രവാദവുമായി ബന്ധപ്പെട്ട സ്‌ഫോടന കേസുകളിലാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.

ഐഎസ്എസിനെ നിരോധിച്ചതോടെ മദനി രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നിരന്തരം ശ്രമിച്ചിരുന്നു. മാത്രമല്ല, മദനിക്കുവേണ്ടിയുള്ള പ്രയത്‌നം അവര്‍ ഇപ്പോഴും തുടരുകയാണ്. മദനി വളര്‍ത്തിയ അണികള്‍ക്ക് ഒട്ടം മയംവന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ അഴിഞ്ഞാട്ടം.

മദനി ജയിലിലടക്കപ്പെട്ടതോടെയാണ് ഭീകരവാദത്തിലേക്ക് ആളെ കൂട്ടുന്നതിന് പുതിയ രീതി അവലംബിച്ചത്. അതിപ്പോള്‍ വളര്‍ന്ന് ഐഎസിന്റെ ചാവേറായി മാറുന്നതിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. കേരളമാണ് ഇതിന്റെയൊക്കെ പ്രഭവകേന്ദ്രമെന്നതും പുതുതായി തിരിച്ചറിഞ്ഞതല്ല. കേരളത്തിലെ തന്നെ ഇന്റലിജന്‍സ് വിഭാഗം ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പൂഴ്‌ത്തിവച്ചു എന്നത് ഗൗരവമേറിയ വിഷയമാണ്.

ഏറ്റവും ഒടുവില്‍ വന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ഏതാണ്ട് ഇരുപതോളം യുവതീയുവാക്കള്‍ ഐ.എസില്‍ ചേരാനായി വിദേശത്തെത്തി എന്നാണ് വിവരം. അതില്‍ ചിലര്‍ ഐഎസ്സില്‍ അംഗങ്ങളായെന്ന് സ്ഥിരീകരിയ്‌ക്കുകയും ചെയ്തിരിക്കുന്നു. പ്രണയം നടിച്ചും സ്‌നേഹം അഭിനയിച്ചും ഇസ്ലാമിലേക്ക് മതംമാറ്റിയാണ് പെണ്‍കുട്ടികളില്‍ പലരേയും ഭീകരതയിലേക്ക് നയിച്ചിട്ടുള്ളത്.

ഐഎസിനൊപ്പം താലിബാനും റിക്രൂട്ടിങ്ങില്‍ ഏറെ തല്പരരാണ്. കേരളത്തില്‍ നിന്നും മതം മാറിനാടുവിട്ടവരില്‍ ചിലര്‍ എങ്ങോട്ടുപോയി എവിടെ എത്തി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ നാടും വീടും ബന്ധങ്ങളും ഉപേക്ഷിച്ച് ഇവര്‍ യാത്ര തിരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലൗ ജിഹാദാണ് വശീകരണത്തിന് ഉപയോഗിക്കുന്ന മാര്‍ഗം. ലൗജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഉച്ചക്കിറുക്ക് ആരംഭിക്കുകയാണ്.

ഒരു മതസമൂഹത്തെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണിതെന്ന് നീട്ടിവലിച്ചെഴുതുന്നവരുണ്ട്. അതിന്റെ പേരില്‍ ചര്‍ച്ചകളും വിവാദങ്ങളും സംഘടിപ്പിക്കുന്നവരുണ്ട്. ഇതിനെയെല്ലാം തുടര്‍ന്ന് നിസ്സംഗരാകുന്ന ഭരണാധികാരികളെയും കാണാന്‍ കഴിയും. എന്നാല്‍ സ്വന്തം കുടുംബത്തില്‍ ഇതൊക്കെ സംഭവിക്കുംവരെ മാത്രമാണിത്. മകളെയോ പെങ്ങളെയോ കുടുംബത്തിലാരെയെങ്കിലുമോ പ്രണയം നടിച്ച് വശത്താക്കി വിവാഹംകഴിക്കുകയും അതിന്റെ ഭാഗമായി മതംമാറ്റം നടക്കുകയും ചെയ്താലാണ് മനംമാറ്റം സംഭവിക്കുന്നതും മാറത്തടിച്ച് നിലവിളിക്കുന്നതും.

അപ്പോഴേക്കും സംഗതിയെല്ലാം കൈവിട്ട് പോയിരിക്കും. മതംമാറാന്‍ തയ്യാറാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു, തുടര്‍ന്ന് മരണത്തിലേക്ക്. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്തുതന്നെ കേരളത്തിലുണ്ടായി.

പ്രണയത്തിന്റെയും ലൈംഗികതയുടേയും രൂപത്തില്‍വരുന്ന വിശുദ്ധ യുദ്ധത്തിന് (ജിഹാദ്) ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സിറിയയിലും ടൂണീഷ്യയിലും ഇറാഖിലും മാത്രമല്ല ഭാരതത്തിലും വിശിഷ്യാ കേരളത്തിലും വേട്ടക്കാരും ഇരകളുമുണ്ടെന്ന വസ്തുത ദേശീയ-പ്രാദേശിക ഇംഗ്ലീഷ്-മലയാളം മാധ്യമങ്ങളും കേരള നിയമസഭയുംവരെ ചര്‍ച്ച ചെയ്തുകഴിഞ്ഞിട്ടും സംഘപരിവാറിന്റെ കെട്ടുകഥയാണിതെന്ന മുട്ടുന്യായത്തിന് ഇനി പ്രസക്തിയില്ല.

ആന്ധ്ര, കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ പ്രണയജിഹാദ് വ്യാപകമായി ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ ശ്രദ്ധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എഴുതി സമര്‍പ്പിച്ച രേഖയില്‍ 2009-2012 കാലയളവില്‍ 3815 പേര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായി അറിയിച്ചിട്ടുണ്ട്.

അതില്‍ ഭൂരിഭാഗവും ഹിന്ദുക്കളും 1512 പേര്‍ സ്ത്രീകളുമാണ്. 2006 മുതല്‍ 2012 വരെ 7713 പേര്‍ ഇസ്ലാമിലേക്ക് മതംമാറ്റപ്പെട്ടു. 2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രമായി 2667 യുവതികളെ മതംമാറ്റിയതില്‍ 2195 പേര്‍ ഹിന്ദുയുവതികളും 492 പേര്‍ ക്രിസ്ത്യന്‍ യുവതികളുമാണ്.

കണക്കുകള്‍ അപ്രത്യക്ഷമാകുമ്പോഴും ജിഹാദ് തുടരുന്നതിന്റെ വാര്‍ത്തകള്‍ സമൂഹം കൂടുതല്‍ ഞെട്ടലോടെ ഏറ്റുവാങ്ങുകയാണ്. ലോകത്തിനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഐഎസ്‌ഐഎസ് എന്ന ഭീകര സംഘടനയുടെ ചാവേറുകളുടെ ലൈംഗികതക്കായി വിവിധഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത് ലോകമാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പക്ഷേ അതുകൊണ്ടായില്ല. ലോകം മുഴുക്കെ ഭീകരവാദത്തെക്കുറിച്ച് വാചാലമാകുമ്പോഴും സമൂഹത്തിന്റെ അടിത്തട്ടിലും സര്‍ക്കാരിനും നിസ്സംഗതയാണ്. നമ്മുടെ ചുറ്റും എന്ത് നടക്കുന്നുവെന്ന് ശ്രദ്ധയോടെ വീക്ഷിക്കാന്‍ സമൂഹം തയ്യാറാകണം. സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയാല്‍ പോര നടപടിയാണ് പ്രതീക്ഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.