ഡാറസ് സലാം: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്തു കണ്ടപ്പോള്‍ ഈ ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക് ഏറെ സന്തോഷം. പരമ്പരാഗത ഊര്‍ജ മേഖലയിലെ അവരുടെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞപ്പോള്‍ അതിലേറെ ആനന്ദം. ആഫ്രിക്കയില്‍ ഭാരത സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന സോളാര്‍ ഊര്‍ജ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകളുമായാണ് നരേന്ദ്ര മോദി സംവദിച്ചത്.
ഡാറസ് സലാമിലായിരുന്നു ചടങ്ങ്. എത്ര വര്‍ഷമായി സോളാര്‍ ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യത്തിന് ഒമ്പത് വര്‍ഷമെന്നായിരുന്നു ഒരാളുടെ മറുപടി. സോളാര്‍ അടക്കമുള്ള പരമ്പരാഗത ഊര്‍ജത്തിന്റെ മേന്മകളെയും നേട്ടങ്ങളെയും കുറിച്ച് മോദി സംസാരിച്ചു.
അവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. രാജസ്ഥാനിലെ അജ്മീറിലെ തിലോനിയ ബെയര്‍ഫൂട്ട് കോളേജാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗ്രാമീണ സ്ത്രീകള്‍ക്ക് സോളാര്‍ അടക്കമുള്ള ഊര്‍ജ മേഖലകളില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ പരിശീലന കേന്ദ്രങ്ങളും നടത്തുന്നു. താന്‍സാനിയയില്‍ സന്‍സിബാര്‍ ദ്വീപാണ് കേന്ദ്രം.
















