മാഡ്രിഡ്: കാളപ്പോരിലെ പെലെയാണ് വിക്റ്റർ ബാരിയോ. തന്നെ പ്രശസ്തനാക്കിയ കളത്തിൽ തന്നെ ജീവിതത്തിന്റെ തിരശീലയുമിട്ടു ഈ സ്‌പെയ്ൻകാരൻ. കാളപ്പോരിന്റെ നാട്ടിൽ കഴിഞ്ഞ ദിവസമാണ് ഈ പ്രശസ്ത താരത്തെ വിധി കൊണ്ടുപോയത്.
സ്‌പെയിനിലെ ടെറുലിലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. പാംപ്ലോണ ഫെസ്റ്റിവല്ലിന്റെ ഭാഗമായി നടന്ന കാളപ്പോരാണ് ബാരിയൊയുടെ ജീവനെടുത്തത്. ഈ പോരാകട്ടെ കളത്തിനു ചുറ്റും കൂടിനിന്നവർ മാത്രമല്ല, തത്സമയ സംപ്രക്ഷണത്തിലൂടെ നിരവധിപേർ ദുരന്തം നേരിട്ടു കാണുകയും ചെയ്തു.
കാള ബാരിയോയെ കൊമ്പിൽക്കോർത്ത് എറിഞ്ഞ്, നെഞ്ചിൽ കുത്തി വീഴ്‌ത്തുകയായിരുന്നു. സമീപകാലത്ത് ജീവൻ നഷ്ടപ്പെടുന്നയാളാണ് ഇരുപത്തിയൊമ്പതുകാരൻ ബാരിയൊ. 1985ൽ ജോസ് കുബെറോയാണ് ഇതിനു മുൻപ് കളത്തിൽ പൊലിഞ്ഞ്. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് അനുശോചിച്ചു. സ്‌പെയിനിൽ ദേശീയ വിനോദമാണ് കാളപ്പോരെങ്കിലും ചിലയിടങ്ങളിൽ നിയന്ത്രണമുണ്ട്.















